നദിയിലെ വെള്ളത്തിന്റെ അളവ് വരെ അറിയിക്കുന്ന Satellite Imagery Technology

സാറ്റ്‌ലൈറ്റ് ഇമേജറിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്ത സാധ്യതകളുണ്ട്. സാറ്റലൈറ്റ് ഇമേജറി പ്രോസസിങ്ങ് വഴി സംസ്ഥാനത്തെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മുതല്‍ കൃഷി വരെയുള്ള മേഖലയില്‍ സ്‌പെയ്‌സ് പാര്‍ക്കിന് തരാന്‍ കഴിയുന്ന സംഭാവനകളെ പറ്റി ചാനല്‍ അയാമിനോട് വ്യക്തമാക്കുകയാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് പത്മശ്രീ എം.സി ദത്തന്‍.

സാറ്റലൈറ്റ് ഇമേജറീസ് പ്രോസസിങ്ങ് നല്‍കുന്ന സാധ്യതകള്‍

‘നമുക്ക് നിലവില്‍ കിട്ടുന്ന സാറ്റലൈറ്റ് ഡാറ്റ (ആപ്ലിക്കേഷന്‍) പോലും 100 % പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കുന്നില്ല. ലക്ഷക്കണക്കിന് ഇമേജറീസ് ഉണ്ട്. അത് പ്രോസസ് ചെയ്യണം. ഇത് ഓരോ സംസ്ഥാനത്തേയും സര്‍ക്കാരുമായി ലിങ്ക് ചെയ്ത് ലാന്റ് യൂസ് ബോര്‍ഡുകാര്‍ക്ക് കൈമാറുകയും ഡാറ്റ എങ്ങനെ ഉപയോഗിക്കാന്‍ പറ്റും എന്ന് നോക്കണം. ട്രാന്‍പോര്‍ട്ട്, റോഡിന്റെ കണ്ടീഷന്‍സ്, ഹോസ്പിറ്റല്‍, സ്‌കൂളുകള്‍ എന്നിവയുടെ ലൊക്കേഷന്‍, ഫോറസ്റ്റ് ഡിപ്ലീഷന്‍, നദികളിലെ വെള്ളത്തിന്റെ അളവ്, മണ്ണൊലിപ്പ് ഉണ്ടാകുന്നുണ്ടോ എന്നത് തുടങ്ങി ഡാമിന്റെ ഇമേജറീസ് എടുത്താന്‍ അടിത്തട്ടില്‍ സ്ലിറ്റ് എത്രയുണ്ടെന്ന് പോലും അറിയാന്‍ സാധിക്കുമെന്നും’ എം.സി ദത്തന്‍ പറയുന്നു.

‘കൃഷി മേഖലയിലാണെങ്കില്‍ പെസ്റ്റ് മുതല്‍ ലാന്‍ഡ് സംബന്ധമായ കാര്യങ്ങളില്‍ വരെ ഇമേജറീസുണ്ട്. ഇവ ഉപയോഗപ്പെടുത്താനും ആപ്ലിക്കേഷന്‍ സെന്റര്‍ വേണം. അതിനായി സോഫ്റ്റ്‌വെയര്‍ ഉണ്ട് അതുകൊണ്ട് പ്രോസസിങ്ങും ഇമേജ് എന്‍ഹാന്‍സിങ്ങും സാധിക്കും. അതിനിപ്പോ ആകെ ISROയ്ക്ക് കീഴിലുള്ളത് NRSE (ഹൈദരാബാദ്) മാത്രമാണ്. അതിന് ലിമിറ്റേഷനുകളുണ്ട്. എന്നാല്‍ അതിലേക്ക് പ്രൈവറ്റ് പാര്‍ട്ടികള്‍ വന്നാല്‍ കേരളത്തിലെ എല്ലാ വില്ലേജുകളിലും അതാത് വീടുകളുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വരെ ലഭിക്കുന്ന തരത്തില്‍ ടെക്‌നോളജി ഡവലപ്പ്‌മെന്റിന് സാധിക്കും’.

അതിനായി കേരളത്തില്‍ വരാനിരിക്കുന്ന സ്‌പെയ്‌സ് പാര്‍ക്കില്‍ സൗകര്യം ഒരുക്കുമെന്നും എം.സി ദത്തന്‍ പറഞ്ഞു. സ്പെയ്സ് ടെക്നോളജിയില്‍ പഠനം നടത്തുന്നവര്‍ക്ക് മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാനുഫാക്ച്ചറിങ്ങ് കമ്പനികള്‍ക്കും വരെ പുത്തന്‍ അച്ചീവ്മെന്റ് നേടിയെടുക്കാന്‍ കേരള സര്‍ക്കാരും ഐഎസ്ആര്‍ഒയും ചേര്‍ന്ന് രൂപം നല്‍കുന്ന സ്പെയ്സ് പാര്‍ക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version