ഇന്ത്യയുടെ സാമ്പത്തിക ഭാവി, ഗ്രാമങ്ങളില്‍ രൂപം കൊള്ളുന്ന ആശയങ്ങളിലും ടെക്നോളജി ഇന്നവേഷനിലുമാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കാസര്‍ഗോഡ് നടന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്. ഗ്രാമങ്ങളിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ടെക്നോളജി ഉപയോഗിച്ച് പരിഹാരം തേടിയ സംരംഭകരും സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സും കോണ്‍ക്ലേവിനെത്തിയ യുവസംരംഭകരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു.
കാസര്‍കോട് ജില്ലയില്‍ നഗര പ്രദേശത്തേക്കാള്‍ ഗ്രാമ പ്രദേശങ്ങളിലാണ് മിടുക്കുള്ള യുവതീ യുവാക്കള്‍ ഉള്ളതെന്നും അവരുടെ കഴിവുകള്‍ കണ്ടെത്തി നമ്മുടെ നാടിന്റെ നല്ലതിന് വേണ്ടി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കണമെന്ന് എന്‍. എ നെല്ലിക്കുന്ന് എംഎല്‍എ ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു. റൂറല്‍ ഏരിയ ഫേസ് ചെയ്യുന്ന പ്രശ്നങ്ങള്‍ക്കുള്ള സൊലൂഷ്യന്‍സ് ഹൈലി സ്കെയിലബിളാണെന്നും അത്തരം ലാര്‍ഡ് സ്കെയില്‍ എന്റര്‍പ്രൈസുകള്‍ റൂറല്‍ ഏരിയയില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ സജി ഗോപിനാഥ് പറഞ്ഞു.
ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി ഹാക്കത്തോണ്‍
കോണ്‍ക്ലേവിന്റെ ഭാഗമായി ഗ്രാമീണ മേഖലിയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ഹാക്കത്തോണും കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു. വേസ്റ്റ് മാനേജ്മെന്റിനായുള്ള മൊബൈല്‍ ആപ്പ്, മെഷീന് ലേണിംഗ് കൊണ്ട് കോക്കനട്ടിന്റെ മെച്യൂരിറ്റി കണ്ടെത്തുന്നത് മുതലുള്ള സൊല്യൂഷന്‍സ് ഹാക്കത്തോണില്‍ പിറന്നു. മള്‍ട്ടിപ്പിള്‍ കൃഷിക്കുള്ള മൊബൈല്‍ ബേസ്ഡ് ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം കണ്ടെത്തിയ സഹ്യാദ്രി എഞ്ചിനീയറിംഗ് കോളജ് ഒന്നാം സ്ഥാനത്തും മീനങ്ങാട് പോളി ടീമിന് അപ്രിസിയേഷന്‍ അവാര്‍ഡും ലഭിച്ചു.
എത്തിയത് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഫൗണ്ടര്‍മാര്‍
കാര്‍ഷിക മേഖലയിലെ പുതിയ ടെക്നൊളജികള്‍, സംരംഭക സാദ്ധ്യതകള്‍, സംരഭം തുടങ്ങാന്‍ സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്കുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ എന്നിവയും രണ്ട് ദിവസം നീണ്ട കോണ്‍ക്ലേവില്‍ ചര്‍ച്ചാവിഷയമായി. സംസ്ഥാനത്ത് നിന്ന് ദേശീയതലത്തില്‍ ശ്രദ്ധ നേടിയ റൂറല്‍ ഇന്നവേഷനുകളുടെ ഫൗണ്ടര്‍മാരും, സക്സസ്ഫുള്ളായ ടെക് സ്റ്റാര്‍ട്ടപ് ഫൗണ്ടര്‍മാരും പരിപാടിയില്‍ സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി.പി.സി.ആര്.ഐ കാസര്‍കോടും സംയുക്തമായാണ് റൂറല്‍ ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസത്തെ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.