സൗദി പ്രീമിയം റസിഡന്‍സി നേടുന്ന ആദ്യ ഇന്ത്യക്കാരനായി എം.എ യൂസഫ് അലി. ലുലു ഗ്രൂപ്പ് ചെയര്‍മാനായ യൂസഫ് അലിയ്ക്ക് 2019ല്‍ യുഎഇ ഗോള്‍ഡ് കാര്‍ഡ് ലോങ്ങ് ടേം റസിഡന്‍സി വിസ ലഭിച്ചിരുന്നു. വിഷന്‍ 2030യുടെ ഭാഗമായിട്ടാണ് പ്രീമിയം റസിഡന്‍സി നല്‍കുന്നത്.
സ്പോണ്‍സറില്ലാതെ സൗദിയില്‍ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസും പ്രോപ്പര്‍ട്ടിയും സ്വന്തമാക്കാനും അനുമതി നല്‍കുന്നതാണ് സൗദി പ്രീമിയം റസിഡന്‍സി. സൗദിയില്‍ 35ല്‍ അധികം ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.