അബുദാബി ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ ഫലം പ്രഖ്യാപിച്ചു. രണ്ട് മലയാളി പ്രവാസികളാണ് ഇത്തവണത്തെ വിജയികൾ. ഇരുവരും നേടിയത് 50,000 ദിർഹം വീതമാണ് നേടിയത്. ഏഴ് വർഷമായി ഷാർജയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന ബിപ്സൺ ബേബി, 18 വർഷമായി ദുബായിൽ ടെക്നീഷ്യനായി ജോലി നോക്കുന്ന കെ.പി.ജെയിംസ് എന്നവരാണ് വിജയികൾ.

2019ലാണ് ബിപ്സൺ ബിഗ് ടിക്കറ്റിൽ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. സ്വന്തമായി ടിക്കറ്റെടുക്കുന്ന അദ്ദേഹം സ്ഥിരമായി ഭാഗ്യം പരീക്ഷിക്കുന്നു. ജൂലൈ പത്തിന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം വന്നത്. സമ്മാനത്തുക നിക്ഷേപത്തിനും ഭാവിയിൽ കൂടുതൽ ടിക്കറ്റുകൾ വാങ്ങാനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജെയിംസ് കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. ഇത്തവണ ബൈ 2 ഗെറ്റ് 3 ബണ്ടിൽ അനുസരിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഫ്രീ ടിക്കറ്റിനാണ് അദ്ദേഹത്തെ ഭാഗ്യം തുണച്ചത് എന്ന സവിശേഷതയുമുണ്ട്.
Two Keralite expats, Bipson Baby and K.P. James, have won 50,000 dirhams each in the latest Abu Dhabi Big Ticket weekly e-draw.