ഭിന്നശേഷിക്കാര്‍ക്ക് സംരംഭകത്വവും സ്കില്‍ ഡെവലപ്പ്മെന്റും സാധ്യമാക്കുന്ന സ്കീം ഇറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി. ഭിന്നശേഷിക്കാരായ ആളുകള്‍ നിര്‍മ്മിച്ച ഹാന്‍ഡിക്രാഫ്റ്റുകള്‍, തുണികള്‍, മറ്റ് പ്രൊഡക്ടുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ച EKAM ഫെസ്റ്റിന്റെ സമാപനദിനത്തിലാണ് ഗഡ്ക്കരി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാമൂഹ്യക്ഷേമ, ടെക്സ്റ്റൈല്‍സ് മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് സ്കീം അവതരിപ്പിക്കുക. ഭിന്നശേഷിക്കാര്‍ക്ക് ഈടില്ലാതെ ലോണ്‍ ലഭ്യമാക്കുമെന്നും ഗഡ്ക്കരി. ഭിന്നശേഷിക്കാരായ സംരംഭകരുടെ പ്രൊഡക്ടുകള്‍ക്ക് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍സ് നല്‍കുമെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി.
ഭിന്നശേഷിക്കാരായ സംരംഭകര്‍ക്കായി പ്രത്യേക സ്കീം ആരംഭിക്കാന്‍ കേന്ദ്രം
Related Posts
Add A Comment