സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ വലിയ ട്രാക്ഷനുളള സെക്ടറുകളുണ്ട്. ഹെല്‍ത്ത് സെക്ടറില്‍ ടെക്‌നോളജി ഇന്‍ഗ്രേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി വലുതാണ്. കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചില ഹെല്‍ത് സ്റ്റാര്‍ട്ടപ്പുകള്‍ അത്തരത്തില്‍ മികച്ച ട്രാക്ഷന്‍ കാണിക്കുന്നവയാണ്.

ബെസ്റ്റ് ഡോക്ക്

പലതും ലോകനിലവാരമുള്ളതും. പേഷ്യന്റ്- ഡോക്ടര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ആപ്പായ ബെസ്റ്റ് ഡോക്ക് ഈ രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പാണ്. അഫ്സല്‍ സാലുവാണ് ബെസ്റ്റ് ഡോക് സ്റ്റാര്‍ട്ടപ്പിന്റെ ഫൗണ്ടര്‍. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ലളിതമായി ചെയ്യാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുന്ന ഇന്റലിജന്റ് ആപ്പാണ് ബെസ്റ്റ് ഡോക്. ഡിസീസുകളേയും മെഡിസിനേയും കുറിച്ച് ലോകമാകമാനമുള്ള ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടന്റ് ഡാറ്റയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമമാണ് ബെസ്റ്റ് ഡോക്.

ഐ ലൗ 9 മന്ത്സ്

ഫിറ്റ്നെസ് & വെല്‍നസ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്ത ഗംഗാ രാജ് ആരംഭിച്ച മറ്റേര്‍ണിറ്റി വെല്‍നസ് സ്റ്റാര്‍ട്ടപ്പായ ഐ ലൗ 9 മന്ത്സ് ഇത്തരത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്. മകള്‍ അഞ്ജനയും സഹോദരി സുമയോടുമൊപ്പമാണ് ഈ സ്റ്റാര്‍ട്ടപ്പ് ഗംഗ നടത്തുന്നത്. ആപ്പിലൂടെ ഗര്‍ഭിണികള്‍ക്ക് സമ്പൂര്‍ണ ഗൈഡന്‍സ് നല്‍കുകയാണ് ഐ ലൗ 9 മന്ത്സ്.

വേഫര്‍ചിപ്പ്സ്

കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസസ്, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഏറെ ഗൗരവമാകുന്ന കാലത്ത് ടെക്‌നോളജി ആപ്ലൈ ചെയ്ത മെഡിക്കല്‍ സ്റ്റാര്‍ട്ടപ്പാണ് വേഫര്‍ചിപ്പ്സ്. സോണിയ മോഹന്‍ദാസ്, ആര്‍ച്ചു എസ് വിജയ് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച വേഫര്‍ ചിപ്പ്സ് ഇസിജി അളക്കുന്നതിന് സഹായിക്കുന്ന വെയറബിള്‍ ഡിവൈസ് പ്രൊഡ്യൂസ് ചെയ്യുന്നു. ബയോകാല്‍ക്കുലസും ഇവരുടെ പ്രൊഡക്റ്റാണ്.

ഇന്‍ഫോ റിച്ച് ടെക്നോളജീസ്

ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മേഷന്‍ ലഭ്യമാക്കുന്ന ഇലക്ട്രോണിക്ക് ഹെല്‍ത്ത്കെയര്‍ ഹബ് സജ്ജീകരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഇന്‍ഫോ റിച്ച് ടെക്നോളജീസ്. തിരുവനന്തപുരം ആസ്ഥാനമായി നിഷാന്ത് നമ്പ്യാര്‍, വിനോദ് ശശി എന്നിവര്‍ ചേര്‍ന്നാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഇഫക്ടീവായ പേഷ്യന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് ഇന്‍ഫോ റിച്ച് ടെക്നോളജീസ്.

ഡ്രിന്‍ വര്‍ച്വല്‍

കാര്‍ഡിയോളജിസ്റ്റുകളെ കണ്‍സള്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഡ്രിന്‍ വര്‍ച്വല്‍. ഓണ്‍ലൈന്‍ കാര്‍ഡിയോളജി ഹെല്‍ത്ത് കെയര്‍ കമ്പനിയായ ഡ്രിന്‍ വര്‍ച്വല്‍ വഴി പ്രഗത്ഭരായ കാര്‍ഡയോളജിസ്റ്റ്, ഡയറ്റീഷ്യന്‍, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആക്ടീവ് ലോജിക്കാ ലൈഫ്സയന്‍സ് പൂര്‍ണമായും ഓട്ടോമേറ്റഡായ ഫിറ്റ്‌നെസ് പ്ലാറ്റ്‌ഫോമാണ്. വര്‍ക്കൗട്ടും എക്സര്‍സൈസും മോണിട്ടര്‍ ചെയ്യുന്ന ഫിറ്റ്നോട്ട് എന്ന ai ബേസ്ഡ് പ്ലാറ്റ്ഫോമാണ് കമ്പനിയുടെ മുഖ്യ പ്രൊഡക്ട്.

മെഡ്ട്രാ

ഇന്നൊവേറ്റീവ് ഹെല്‍ത്ത്കെയര്‍ ഡിവൈസുകളുടെ റിസര്‍ച്ചിലും ഡെവലപ്പ്മെന്റിലും ഫോക്കസ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് മെഡ്ട്രാ. വെയിന്‍ ട്രാക്കിംഗ് ഡിവൈസായ വെയ്നെക്സ് മെഡ്ട്രാക്കിന്റെ മുഖ്യ പ്രൊഡക്ടാണ്.

കെയര്‍പാക്ട്

ആശുപത്രികളെ മികച്ച പേഷ്യന്റ് കെയറിന് സഹായിക്കുന്ന ai ബേസ്ഡ് സപ്ലൈ ചെയിന്‍ പ്ലാറ്റ്ഫോമാണ് കെയര്‍പാക്ട്. ഗ്രൂപ്പ് ബയിംഗ് ഡിസ്‌ക്കൗണ്ട്, സ്റ്റാഫ് യൂട്ടിലൈസേഷന്‍, വര്‍ക്കിംഗ് ക്യാപിറ്റല്‍ ഫിനാന്‍സിംഗ് എന്നിവ വഴി ആശുപത്രികള്‍ക്ക് ചെലവ് ചുരുക്കി പ്രവര്‍ത്തിക്കാനുള്ള ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.

ലമാറാ ടെക്നോളജീസ്

കുറഞ്ഞ വിലയില്‍ വാട്ടര്‍ ഫില്‍ട്ടര്‍ സാധ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ലമാറാ ടെക്നോളജീസ്. തോമസ് സിറിയക്ക്, ആന്റോ പാട്രെക്സ് എന്നിവര്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ്, ഓര്‍ഗാനിക്ക് ഡ്രിംഗിംഗ് ബോട്ടിലുകളും മാര്‍ക്കറ്റില്‍ ഇറക്കിയിരുന്നു.

ആസ്ട്രെക്ക്

നടക്കാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഇന്നവേറ്റീവ് സൊല്യൂഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ആസ്ട്രെക്ക്. റോബോട്ടിക്സ്, മോഷന്‍ ക്യാപ്ച്ചറിംഗ്, മെഷീന്‍ ലേണിംഗ് എന്നിവ കൊണ്ട് ഇത്തരം ആളുകള്‍ക്ക് സഹായകരമാകുന്ന സൊലൂഷ്യന്‍സ് ഡെവലപ്പ് ചെയ്യുകയാണ് ആസ്ട്രെക്ക്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version