കോവിഡ് 19 വ്യാപനത്തിന് പിന്നാലെ കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും കംപ്ലയന്‍സ് ബര്‍ഡന്‍ കുറയ്ക്കുന്നതിന് ministry of corporate affairs ജനറല്‍ സര്‍ക്കുലര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. എസ്എംഇ സെക്ടറിന് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളും സര്‍ക്കുലറിലുണ്ടെന്ന് വ്യക്തമാക്കുകയാണ് കമ്പനി സെക്രട്ടറിയും ഡയറക്ടസ് എല്‍എല്‍പി designated partner consultantമായ ഗോകുല്‍ ആര്‍ ഐ. സ്റ്റാര്‍ട്ടപ്പുകള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വോവിഡ് വായപനത്തില്‍ തളരുന്ന ബിസിനസ് മേഖലയെ സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത ചുവടുവെപ്പുകള്‍ അറിയണമെന്നും ചാനല്‍ അയാം ഡോട്ട കോമിനോട് ഗോകുല്‍ ആര്‍ ഐ വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും കംപ്ലയന്‍സ് ബര്‍ഡന്‍ കുറയ്ക്കും
Ministry of Corporate Affairs ജനറല്‍ സര്‍ക്കുലര്‍ വിജ്ഞാപനം ഇറക്കി
SME സെക്ടറിന് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങള്‍
മോറട്ടോറിയം കാലാവധി 1st April 2020- 30th Sep 2020
കമ്പനികള്‍ക്കും എല്‍എല്‍പികള്‍ക്കും അഡീഷണല്‍ ഫീസ് ഇല്ല
വിശദമായ സര്‍ക്കുലര്‍ ഉടനിറക്കും
അവസരം പരമാവധി പ്രയോജനപ്പെടുത്തുക
കമ്പനി ഡയറക്ടര്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കണം എന്ന നിബന്ധനയിലും ഇളവ്
ഏപ്രില്‍ മുതലുള്ള 2 ക്വാര്‍ട്ടര്‍ ബോര്‍ഡ് മീറ്റിംഗ് നടത്താന്‍ 180 ദിവസം ഗ്യാപ്
പുതിയതായി രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ Commencement of Businesss Declaration ഫയല്‍ ചെയ്യാനുള്ള സമയ പരിധി 360 ദിവസമാക്കി