ലോക്ക് ഡൗണ്‍ തിരിച്ചടിയാകില്ല: 1.7 കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്ര ധനമന്ത്രി

ലോക്ഡൗണിലായ രാജ്യത്തെ ജനങ്ങള്‍ക്ക് പണവും ഭക്ഷണവും ഒരുക്കി കേന്ദ്രം

1.7 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചു

ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സഹായകരം

80 കോടി ആളുകള്‍ക്ക് 5 കിലോ അരിയും ഗോതമ്പും സൗജന്യം

നിലവില്‍ ലഭിക്കുന്ന 5 കിലോയ്ക്ക് പുറമേയാണ് പുതിയ പ്രഖ്യാപനം

8.69 കോടി കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പേയ്‌മെന്റ് വഴി 2000 രൂപ ലഭിക്കും

ഏപ്രില്‍ ആദ്യവാരം ഓരോ കര്‍ഷകന്റേയും അക്കൗണ്ടിലേക്ക് പണം ലഭിക്കും

പ്രായമായവര്‍ക്കും വിധവകള്‍ക്കും 1000 രൂപ വീതം മൂന്ന് മാസം അക്കൗണ്ടില്‍ ലഭിക്കും

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപ വീതം ഇന്‍ഷ്വറന്‍സ്

ആശാ വര്‍ക്കര്‍മാര്‍, സാനിട്ടേഷന്‍ വര്‍ക്കേഴ്‌സ്, പാരാമെഡിക്കല്‍, ഡോക്ടേഴ്‌സ്, നഴ്‌സുമാര്‍ എന്നിവര്‍ക്കാണിത്

8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ എല്‍പിജി

വനിതകള്‍ക്ക് 3 മാസത്തേക്ക് 500 രൂപ വീതം അക്കൗണ്ടില്‍ നല്‍കും

രാജ്യത്തെ 20 കോടി വനിതകള്‍ക്ക് 500 രൂപ വീതം ലഭിക്കും

വനിതാ സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ

100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളുടെ EPF മുഴുവന്‍ 3 മാസത്തേക്ക് കേന്ദ്രം അടയ്ക്കും

നിര്‍മ്മാണ തൊഴിലാളികളെ സംരംക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

ഇതിനായി 31000 കോടിയുടെ വെല്‍ഫെയര്‍ ഫണ്ടുപയോഗിക്കാന്‍ അനുമതി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version