കൊറോണ വൈറസ് ആഗോള ബിസിനസ്സ് മേഖലകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രധാന മേഖലകള്‍ മന്ദഗതിയിലായതോടെ ആഗോള സന്പദ് വ്യവസ്ഥ  സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാണ്.  ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ നിലവിലെ സ്ഥിതി എന്താണ്? tie kerala  മുന്‍ പ്രസിഡന്റ് MSA കുമാര്‍ വിശദീകരിക്കുന്നു.

ബ്ലാക്ക് സ്വാനെ അറിയാം

നിലവില്‍, ലോകം ഒരു പ്രതിസന്ധി നേരിടുകയാണ്, ഇതിനെ സാധാരണയായി ‘ബ്ലാക്ക് സ്വാന്‍’ ഇവന്റ്സ് എന്ന് വിളിക്കുന്നു. ആശ്ചര്യകരമായ സംഭവങ്ങളെ വിവരിക്കുന്ന ഒരു രൂപകമാണ് ‘ബ്ലാക്ക് സ്വാന്‍’ . COVID- 19 അത്തരമൊരു സംഭവമാണ്.  അഭൂതപൂര്‍വവും വളരെ അപൂര്‍വവും കഠിനമായ ഫലമുണ്ടാക്കുന്നതുമാണ്.

എന്താണ്   VUCA  ?

കൊറോണ വൈറസിനെ തുടര്‍ന്ന്, നമ്മള്‍  ‘VUCA’ തീവ്രതയിലാണെന്ന് എം.എസ്.എ കുമാര്‍ പറയുന്നു. അസ്ഥിരത, അനിശ്ചിതത്വം, സങ്കീര്‍ണ്ണത, അവ്യക്തത  (volatility, uncertainty, complexity and ambigutiy )എന്നിവയുടെ ചുരുക്ക രൂപമാണ് vuca . ശ്രദ്ധേയമായ കാഴ്ചപ്പാടോടെ അസ്ഥിരത കൈകാര്യം ചെയ്യാന്‍ കഴിയും. ലോക്ക് ഡൗണ്‍ കാലയളവില്‍ ദരിദ്രരെ പോറ്റുകയെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കാഴ്ചപ്പാട് അത്തരമൊരു നീക്കമാണ്. ഈ പദം സൂചിപ്പിക്കുന്നത് പോലെ അനിശ്ചിതത്വം, അടുത്തതായി എന്ത് സംഭവിക്കുമെന്ന് ആളുകള്‍ക്ക് ഉറപ്പില്ലാത്ത സാഹചര്യമാണ്. സാഹചര്യം സമഗ്രമായി വിലയിരുത്തുക എന്നതാണ് അനിശ്ചിതത്വത്തെ നേരിടാനുള്ള ഒരു മാര്‍ഗം.

നിലവിലെ അവസ്ഥയെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഭാവിയെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കും. വാസ്തവത്തില്‍, ആഴത്തിലുള്ള ശാസ്ത്രീയവും സാമ്പത്തികവുമായ വിലയിരുത്തല്‍ നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കും. ഈ സാഹചര്യത്തെ എങ്ങനെ നേരിടാന്‍ തയ്യാറാകണമെന്ന് വിശദീകരിക്കുന്ന കുറച്ച് സൈറ്റുകള്‍ ഉണ്ട്. www.phoenixstrategicperformance.com ലെ VUCA സ്ട്രെസ് ടെസ്റ്റ് ചെക്ക്ലിസ്റ്റാണ് ഒരു ഉദാഹരണം .അവിടെ പ്രവേശിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ ഈ  സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് കണ്ടെത്താന്‍ സാധിക്കും.  ( കൂടുതലറിയാന്‍ വീഡിയോ കാണാം)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version