കൊറോണയും ലോക്ഡൗണും ചാനല്‍ അയാം ഡോട്ട് കോമിന്റെ വര്‍ക്ക് പാറ്റേണിനേയും സ്വാധീനിച്ചു. ജേര്‍ണലിസ്റ്റുകളും, വീഡിയോ എഡിറ്റേഴ്സും, ഡിജിറ്റല്‍ ടീമും, ക്യാമറാമെനും മറ്റ് സ്റ്റാഫുകളുമെല്ലാം വര്‍ക്ക് ഫ്രം ഹോമിലേക്ക് തിരിഞ്ഞു. ഇം?ഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ സീംലെസ്സായി വാര്‍ത്തകള്‍ എത്തിക്കാന്‍ ജേര്‍ണലിസ്റ്റുകളുടെ നേതൃത്വത്തില്‍ CHANNELIAM.COM ടീം അവരവരുടെ വീടുകളില്‍ നിന്ന് കണ്ടെന്റ് ഒരുക്കി. അതും കൂടുതല്‍ കോ ഓര്‍ഡിനേഷനോടെ. പുതിയ അനുഭവമാണിത്. കൊറോണ ലോകം മുഴുവന്‍ വിതച്ച ഭയവും അനിശ്തിതത്വവും ഏറ്റവും അധികം ബാധിച്ച ടാര്‍ഗറ്റ് ഓഡിയന്‍സാണ് ചാനല്‍ അയാം ഡോട്ട് കോമിന്, സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും ഇന്നവേറ്റേഴ്സും. അവരുടെ മൊറൈല് കെടാതെ നോക്കേണ്ട ഉത്തരവാദിത്വം കൂടി ഈ സെഗ്മെന്റിലെ എക്സ്ക്ളൂസീവ് മീഡിയ പ്ലാറ്റ്ഫോം എന്ന നിലയില്‍ CHANNELIAM.COM ഏറ്റെടുത്തു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അസാധാരണ സാഹചര്യത്തെ നേരിടാനുള്ള ഓപ്പറേഷനല്‍ ഓള്‍ട്ടര്‍നേറ്റീവ് ഒരുക്കാന്‍ ചാനലിനായി. ഒപ്പം ഇനി എന്ത് എന്ന സംരംഭക ലോകത്തിന്റെ ആശങ്കയെ ദുരീകരിക്കാന്‍ പുതിയ സെഗ്മെന്റും തുടങ്ങി, DISCOVER AND RECOVER. ആവേശകരമായ റിസപ്ഷനായിരുന്നു ആ ആശയത്തിന് ലഭിച്ചത്. എന്‍ട്രപ്രണര്‍-സ്റ്റാര്‍ട്ടപ് രംഗത്തെ നേതൃപാടവമുള്ള, അനുഭവ പരിജ്ഞാനമുള്ള പ്രമുഖ വ്യക്തികള്‍ എങ്ങനെ ഈ അസാധാരണ സാഹചര്യത്തെ നേരിടണമെന്ന മെന്ററിംഗുമായി ചാനല്‍ അയാമിനോട് ആശയങ്ങള്‍ പങ്കുവെച്ചു. കൊറോണയില്‍ പകച്ചുപോയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും ഹെല്പ്ഡെസ്ക്കും ചാനല്‍ അയാം ഒരുക്കിയിരുന്നു. ഒരു മീഡിയ എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം എളിമയോടെ ഏറ്റെടുക്കുകയായിരുന്നു ചാനല്‍ അയാമിന്റെ ടീം അംഗങ്ങള്‍.
കൊറോണ വൈറസിനെതിരെ ജീവന് അര്‍പ്പിച്ച് പോരാടുന്ന ലോകമാകമാനമുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ചാനല്‍ അയാം ഡോട്ട് കോമിന്റെ സല്യൂട്ട്