ചാലഞ്ചിംഗ് സമയത്തെ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്.കൊറോണ കാലഘട്ടം സാധാരണക്കാര്‍ക്കും സംരംഭകര്‍ക്കും വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. സാമ്പത്തിക ചിലവുകള്‍ നിയന്ത്രിക്കുന്നതില്‍ എടുക്കേണ്ട മുന്‍കരുതലുകളാണ് വര്‍മ്മ ആന്റ് വര്‍മ്മ ചാര്‍ട്ടേര്‍ഡ്  സീനിയര്‍ പാര്‍ട്ണര്‍ വിവേക് സി ഗോവിന്ദ് ചാനല്‍ അയാമിന്റെ Lets Discover And Recover എന്ന സെഗ്മെന്റില്‍ വിശദീകരിക്കുന്നത്.

MSME ഉള്‍പ്പടെയുള്ളവ ശ്രദ്ധിക്കേണ്ട 5 മേഖലകള്‍ ഏതൊക്കെ

1. ക്യാഷ് ഫ്ളോ & വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ മാനേജ്മെന്റ്

2. കണ്‍ട്രോള്‍ ഓവര്‍ കോസ്റ്റ് & എക്സ്പെന്‍ഡിച്ചര്‍

3. ഫണ്ട് ഡൈവേര്‍ഷന്‍

4. ബജറ്റിംഗ് സിസ്റ്റം

5. പ്രോപ്പര്‍ ഫിനാന്‍ഷ്യന്‍ റിപ്പോര്‍ട്ടിംഗ്, ഇന്റേണല്‍ കണ്‍ട്രോള്‍സ് & മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

1.  ക്യാഷ് ഫ്‌ളോ & വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ മാനേജ്‌മെന്റ്

പ്രോഫിറ്റ് ഗ്രോത്ത് എന്നാല്‍ കൂടുതല്‍ പണം എന്ന് മാത്രമല്ല.പ്രോഫിറ്റ് ഒരിക്കലും സ്പെന്‍ഡ് ചെയ്യാനാകില്ല.ക്യാഷ് മാത്രമേ സ്പെന്‍ഡ് ചെയ്യാനാകൂ.കാരണം പണമാണ് എവിടേയും പ്രധാനം

ഗുഡ് ക്യാഷ് മാനേജ്മെന്റ് എന്നത് ക്യാഷ് എവിടെ എന്ന് കണ്ടെത്തുകയാണ് . അതിനായി ക്യാഷ് ടു ക്യാഷ് കണ്‍വേര്‍ഷന്‍ സൈക്കിളില്‍ ഫോക്കസ് ചെയ്യണം എന്നാല്‍ മാത്രമേ പണം എവിടെ ബ്ലോക്കായിരിക്കുന്നു എന്ന് മനസ്സിലാക്കി അത് തിരികെ എത്തിക്കാന്‍ സാധിക്കു.

അതിനായി ഇന്‍വെന്ററി മാനേജ്‌മെന്റ്, പേയബിള്‍സ് എക്സ്റ്റഷന്‍, നെഗോസിയേഷന്‍ & റീ-നെഗോസിയേഷന്‍, റിസീവിബിള്‍സ് എന്നിവയില്‍ ഫോക്കസ് ചെയ്യാം. മറ്റ് രീതിയില്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ കണ്ടെത്താനും ശ്രമിക്കണം.

2.  കണ്‍ട്രോള്‍ ഓവര്‍ കോസ്റ്റ് & എക്‌സ്‌പെന്‍ഡിച്ചര്‍

ഈ വേളയില്‍ കോസ്റ്റ് റിഡക്ഷന്‍ ഏറെ ശ്രദ്ധിക്കണം. ചിലവുകള്‍ വലിയൊരളവുവരെ സേവ് ചെയ്യാന്‍ കഴിയുമെന്ന് ഈ ദിവസങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.ചെലവ് കുറയ്ക്കാവുന്ന വര്‍ക്കിംഗ് മോഡല്‍ ഫോക്കസ് ചെയ്യണം. വലിയ ചിലവുവരുന്ന പലതും ഒഴിവാക്കി ജീവിതവും ജോലിയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തെളിഞ്ഞു.  ലീസിങ് മോഡല്‍ റെന്റല്‍ മോഡല്‍ തുടങ്ങിയവ ഉപയോജിച്ച് ഫിക്‌സഡ് കോസ്റ്റ്  വേരിയബിള്‍ കോസ്റ്റായി കണ്‍വേര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുക. സാലറി റെഡ്യൂസ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ കണ്‍സള്‍ട്ടേഷനോടെ ചെയ്യുക . റവന്യൂ ഷെയറിംഗ് മോഡലുകള്‍ പരീക്ഷിക്കാം

3. ഫണ്ട് ഡൈവേര്‍ഷന്‍

സാധാരണയായി നമ്മള്‍  ക്യാഷ് റോളിംഗ് ചെയ്യാറുണ്ട് എന്നാല്‍ പണം റോള്‍ ചെയ്യാനുള്ള സമയമല്ല  ഇത് എന്ന് ഓര്‍ക്കുക.
ലോങ്ങ് ടേം, ഷോര്‍ട്ട് ടേം ഫണ്ടുകള്‍ അതാത് ലക്ഷ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക. വര്‍ക്കിംഗ് ക്യാപിറ്റല്‍ ഡൈവേര്‍ട്ട് ചെയ്യകയോ
ഹൗസിംഗ് ലോണ്‍ ബിസിനസ്സിലേക്ക് ഡൈവേര്‍ട്ട് ചെയ്യുകയോ അരുത്. ലോണുകള്‍ അനുവദിച്ച അതേ പര്‍പ്പസിന് മാത്രമേ ഉപയോഗിക്കാവൂ
പണം ഡൈവേര്‍ട്ട് ചെയ്യരുത്, അത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കും.

4. ബജറ്റിംഗ് സിസ്റ്റം

ഇതുപോലൊരു പ്രതിസന്ധിയില്‍ ബജറ്റിംഗിനെ കുറിച്ച് ആലോചിക്കുക തന്നെ ശ്രമകരമാണ്. ഈ സാഹചര്യത്തില്‍  അടാപ്പറ്റ് ചെയ്യാവുന്ന ഏറ്റവും നല്ല മോഡല്‍ സീറോ ബേസ്ഡ് ബജറ്റിംഗാണ്. അതായത് ഫ്രഷായി, സീറോയില്‍ നിന്ന് തുടങ്ങു.  കഴിഞ്ഞ വര്‍ഷങ്ങള്‍ മറക്കുക, എങ്ങനെ തുടങ്ങിയോ അവിടെ നിന്ന് തുടങ്ങുക. ബിസിനസ്സിന്റെ എല്ലാ വശങ്ങളും പുനരാലോചിക്കണം. സാധാരണ മുന്‍വര്‍ഷത്തേതില്‍ 10-15 % ആഡ് ചെയ്താണ് അടുത്ത വര്‍ഷത്തെ ബജറ്റ് കാല്‍ക്കുലേറ്റ് ചെയ്ത് തുടങ്ങുന്നത്. എല്ലാ ലൈന്‍ ഐറ്റങ്ങളും, ഇന്‍കം, കോസ്റ്റ് എല്ലാം ഫ്രഷായി കാല്‍ക്കുലേറ്റ് ചെയ്യണം.റവന്യൂ വര്‍ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം.

5. പ്രോപ്പര്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്, ഇന്റേണല്‍ കണ്‍ട്രോള്‍സ് & മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

മികച്ച ഫിനാന്‍ഷ്യല്‍ സ്ട്രക്ചറിംഗിനുള്ള സമയമാണിത്. ഇന്റേണല്‍ കണ്‍ട്രോള്‍, ഓഡിറ്റ് മെക്കാനിസം എല്ലാം പഠിക്കാനും അപ്ളൈ ചെയ്യാനും ഈ സമയം ഉപയോഗപ്പെടുത്താം. അക്കൗണ്ടിംഗ് സംബന്ധിച്ച് ബേസിക്കായിട്ടുള്ള കാര്യങ്ങളും ജനറല്‍ ലെഡ്ജര്‍, ട്രയല്‍ ബാലന്‍സ്, ബാലന്‍സ് ഷീറ്റ്, പ്രോഫിറ്റ് ആന്റ് ലോസ് തുടങ്ങിയ കാര്യങ്ങളും എന്‍ട്രപ്രണര്‍ അറിഞ്ഞിരിക്കണം .ഇതിന് സഹായിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകളുണ്ട്

മികച്ച മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (MIS) ഉണ്ടായിരിക്കണം. പല ബിസിനസിലും മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിറ്റത്തില്‍ മാറ്റമുണ്ടായിരിക്കും. മികച്ച ഇന്റേണല്‍ കണ്‍ട്രോള്‍ സിറ്റമാണുള്ളതെന്ന് ഉറപ്പ് വരുത്തുക. നിങ്ങള്‍ ഇല്ലെങ്കിലും ബിസിനസ് സ്മൂത്തായി റണ്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക

ഇപ്പോള്‍ ശ്രദ്ധിക്കേണ്ട മേഖലകള്‍ ഇനിയുമുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ ഇവിടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഇഫക്ടീവായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സമയം കൂടിയാണിത്. കസ്റ്റമേഴ്‌സ്, വെണ്ടേഴ്‌സ്, ബാങ്കേഴ്‌സ് എന്നിവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക. നിലവിലെ പ്രതിസന്ധിയെ മറികടക്കാനാകും എന്ന്  അവര്‍ക്ക് ഉറപ്പ് നല്‍കുക. കളക്ടീവ് ഇംപ്രൂവ്‌മെന്റിനായി വര്‍ക്ക് ചെയ്യുകയും യാഥാര്‍ത്ഥ്യത്തോടെ ചുറ്റുപാടുകളെ അംഗീകരിക്കുകയും ചെയ്യുക. മത്സരത്തിന്റെ കാലം കഴിഞ്ഞു, കൂടുതല്‍ മനുഷ്യ മുഖത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version