പുട്ടു പൊടി വിറ്റ് നേടുന്നത് 100 കോടിയോളം രൂപ, അജ്മിയുടെ കഥ #AjmiFoods #Ajmiputtupodi

1994 ല്‍ കോട്ടയത്തെ ഇരാറ്റുപേട്ടയില്‍ നടത്തിയിരുന്ന പലചരക്ക് കടയില്‍ നിന്ന് മലയാളിയുടെ അടുക്കളയിലെ പ്രിയപ്പെട്ട ബ്രാന്‍ഡായി കയറിയ അജ്മിയുടെ കഥയാണിത്. 25 കൊല്ലം കൊണ്ട് സാവധാനം വളര്‍ന്ന അജ്മി ഇന്ന് സ്റ്റീംമെയ്ഡ് പുട്ടുപൊടിയിലൂടെ 100 കോടിയുടെ വിറ്റുവരവില്‍ എത്തിനില്‍ക്കുന്നു. വീട്ടില്‍ ഉണക്കിപ്പൊടിച്ചടുത്ത പുട്ടുപൊടിയും അരിപ്പൊടിയും അയല്‍ക്കാര്‍ക്ക് നല്‍കിത്തുടങ്ങി പിന്നെ അതിന്റെ ഗുണം കൊണ്ട് നാട്ടിലെമ്പാടും എത്തി, രുചി കൊണ്ട് കോട്ടയം ജില്ലയിലും കേരളമാകെയും പിന്നെ വിദേശ മാര്‍ക്കറ്റിലുമെത്തിയ അജ്മിയുടെ സംരംഭക കഥ ആരേയും അതിശയിപ്പിക്കും.

ക്വാളിറ്റി ഉറപ്പാക്കുന്ന ടെക്നോളജി

ഫുഡ് പ്രൊഡക്റ്റായതുകൊണ്ടുതന്നെ, ക്വാളിറ്റിയും ശുചിത്വവും ഉറപ്പാക്കാനായതാണ് ബ്രാന്‍ഡെന്ന നിലയില്‍ വലിയ സ്വീകാര്യത അജ്മിക്ക് ലഭിച്ചതെന്ന് Ajmi Flour Mills (india) Private Limited ഡയറക്ടര്‍ RASHID K A വ്യക്തമാക്കകുന്നു. അരി ശേഖരിക്കുന്നതു മുതല്‍ അജ്മി അതിന്റെ ഗുണമേന്മ ഉറപ്പാക്കുന്നുണ്ട്. തെരഞ്ഞെടുത്ത കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന അരിയാണ് മില്ലിലെത്തുന്നത്. അവിടെ അത്യാധുനിക ടെക്നോളജിയില്‍ മനുഷ്യസ്പര്‍ശമേല്‍ക്കാതെ സ്റ്റീംമെയ്ഡില്‍ വറുത്ത് പൊടിച്ച് പാക്ക് ചെയ്ത് പുറത്തുവരും. ഇതിനായി കസ്റ്റമൈസ് ചെയ്ത ടെക്നോളജിയും മെഷീനറിയുമാണ് അജ്മി ഉപയോഗിക്കുന്നത്.

ബ്രാന്‍ഡായത് ഭാവന വന്നതോടെ

25 കൊല്ലത്തിനിടയില്‍ മാര്‍ക്കറ്റിലെ വെല്ലുവിളികളെ അതിജീവിച്ചാണ് അജ്മി പുട്ടുപൊടി ഐക്കോണിക് ബ്രാന്‍ഡായി മാര്‍ക്കറ്റ് പിടിച്ചത്. പിതാവിന്റെ സ്വപ്നം നിറവേറ്റാന്‍ വിദ്യാഭ്യാസത്തിന് ശേഷം മൂന്ന് ആണ്‍മക്കളും ബിസിനസ്സില്‍ ഒപ്പം ചേര്‍ന്നു. ഇതോടെ പ്രൊഡക്ഷനില്‍ മോഡേണൈസേഷന്‍ കൊണ്ടുവന്നു. പുറമെയുള്ള മാര്‍ക്കറ്റുകളില്‍ സ്വാധീനമുറപ്പിച്ചു. ഇന്ന് കേരളത്തിലെ മൊത്തം മാര്‍ക്കറ്റിന്റെ 50 ശതമാനത്തിലധികം അജ്മി നിയന്ത്രിക്കുന്നു. പക്ഷേ ആ ബ്രാന്‍ഡിംഗ് പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല.2015 ല്‍ ഭാവന ബ്രാന്‍ഡ് അംബാസിഡറായതോടെയാണ് അജ്മി പുട്ടുപൊടി ബ്രാന്‍ഡെന്ന നിലയില്‍ മാര്‍ക്കറ്റ് പൊസിഷന്‍ നേടിയത്.

മസാലയും ഡിറ്റര്‍ജന്റും ഉടന്‍ മാര്‍ക്കറ്റിലേക്ക്

പൂര്‍ണ്ണാമായും ഓര്‍ഗാനിക്കായ മസാല പൗഡറുകളുടേയും ലിക്വിഡ് ഡിറ്റര്‍ജെന്റ് സൊല്യൂഷന്റേയും പ്രൊഡക്റ്റുകള്‍ കൂടി മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് അജ്മി. പലചരക്ക് വ്യാപാരത്തില്‍ തുടങ്ങി അജ്മി എന്ന ബ്രാന്‍ഡില്‍ 100 കോടിയുടെ സെയില്‍സില്‍ എത്തി നില്‍ക്കുന്പോള്‍ ആ സംരംഭക യാത്രയെ വളരെ ലളിതമായി വിനയത്തോടെ പറയുകയാണ് ഫൗണ്ടറും Ajmi Flour Mills (india) Private Limited ചെയര്‍മാനുമായ ABDUL KHADAR.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version