ആന്റി - കൊറോണ വൈറസ് പ്രോട്ടോക്കോള്‍ എന്തായിരിക്കും?

കുറച്ച് കാലത്തേക്ക് നിയന്ത്രണങ്ങള്‍ സ്വയം നിശ്ചിയിച് നമുക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നാണ് ലോക്ഡൗണ്‍ 4.0 സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്തി വ്യക്തമാക്കുന്നത്. ലോക്‌ഡൊണില്‍ നിന്ന് പുറത്ത് കടക്കാനും സാമ്പത്തിക ക്രയവിക്രയത്തിലേക്ക് നമുക്ക് തിരിച്ചുപോകാനുമുള്ള നിര്‍ദ്ദേശങ്ങളോടെയാകും പുതിയ ആന്റി – കൊറോണ വൈറസ് പ്രോട്ടോക്കോള്‍ കേന്ദ്രം പുറത്തിറക്കുക എന്ന് വ്യക്തം. അത് ഫെബ്രവരി വരെ നാം കണ്ട ലോകമാകണമെന്നില്ല, പ്രതിരോധ ശീലങ്ങളും കരുതല്‍ മാര്‍ഗ്ഗങ്ങളും ഇനി ജീവിതത്തിന്റെ ഭാഗമാകും എന്നുറപ്പ്.

നിയന്ത്രണവിധേയമാകാനുള്ള സാധ്യത പരിമിതം

കൊറോണ വൈറസ് വ്യാപനവും അത് ജീവനുയര്‍ത്തുന്ന ഭീഷണിയും അടുത്ത കാലത്ത് നിയന്ത്രണവിധേയമാകാനുള്ള സാധ്യത പരിമിതമാണ്. സര്‍ക്കാരിന് രാജ്യം അനിശ്തിതകാലത്തേക്ക് അടച്ചിടാനുമാകില്ല. വൈറസ് ലൈഫിനൊപ്പം കുറേനാളുണ്ടാകും എന്നതിനാല്‍, മാസ്‌ക്കും, സാനിറ്റൈസറും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ഇനി ജീവിത്തതിന്റെ ഭാഗമാകും.  ഇതുവരെ ശീലിച്ചിട്ടില്ലാത്ത ഒരു ജീവിത രീതി നമ്മള്‍ പിന്തുടരേണ്ടതായി വരും.ലോക്‌ഡൊണ്‍ കാലത്ത് ഒരുമാസമോ രണ്ട് മാസമോ വീട്ടിനുള്ളിലിരുന്ന പോലെ എളുപ്പമല്ലത്.

 ഹോട്ട് സ്‌പോട്ടുകളെ ഐസൊലേറ്റ്   ചെയ്യും

വൈറസ് കണ്ടെത്തുന്ന മുറയ്ക്ക് ആ ഹോട്ട് സ്‌പോട്ടുകളെ ഐസൊലേറ്റ് ചെയ്യുകയും ബാക്കി ഇടങ്ങളെ പ്രത്യേക നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനനുവദിക്കുയും ചെയ്യുന്ന സ്ട്രാറ്റജിയാകും വരാന്‍ പോകുന്നത്. കുറച്ച് ജീവനക്കാരെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തി ഓഫീസില്‍ അനുവദിച്ചേക്കാം.സാമൂഹിക അകലവും സാനിറ്റൈസേഷനും കൃത്യമായി പാലിച്ചുകൊണ്ട്,  ട്രയിനും ബസ്സുകളും മെട്രോയും ഓടിത്തുടങ്ങും.

പഴയ ജീവിതം ക്രമീകരണങ്ങളോടെ തിരിച്ച് പിടിക്കും

കൊറോണ ഭീഷണിക്ക് മുമ്പ് എങ്ങനെ ജീവിതം പോയിരുന്നുവോ അതിനെ ചില പ്രത്യേക ക്രമീകരണങ്ങളോടെ തിരിച്ചുപിടിക്കേണ്ടി വരും. ഓഫീസും, യാത്രകളും ജീവിതവും പര്‍ച്ചേസും ചടങ്ങുകളും എല്ലാം വീണ്ടും തുടങ്ങിയേ മതിയാകൂ, എന്നാല്‍ പുതിയ തരത്തില്‍, പുതിയ രീതിയില്‍. മാസ്‌ക് ഡ്രസ്‌കോഡിന്റെ ഭാഗമാകാം. സാനിറ്റൈസര്‍ , മൊബൈല് പോലെ കൂടെക്കരുതണ്ട ഒന്നാകാം, അടുത്തിരിക്കുക എന്നതല്ല, അകന്നിരിക്കുക എന്നതാകും ഇനിയുള്ള പ്രവണത. ട്രാന്‍സാക്ഷനുകളും പര്‍ച്ചേസും അങ്ങനെ  സാമൂഹികമായ എല്ലാ ഇടപാടുകളും  ഡിജിറ്റലാകും. ഈ പുതിയ കാലത്തെ ജീവിതവും, ബിസിനസ്സും, കുട്ടികളുടെ വിദ്യാഭ്യാസവും ഒക്കെ എങ്ങനെയാകും എന്ന് മാത്രമാണ് ഇനി ഓരോരുത്തരും ഡിസൈന്‍ ചെയ്യേണ്ടത്. കാരണം നിങ്ങളുടേയും കുടുംബത്തിന്റേയും സുരക്ഷ നമ്മുടെ കര്‍ത്യവ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version