ഗ്രാജുവേഷൻ പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികളോട് വിർച്വൽ കോൺഫ്രൻസിൽ സാസാരിക്കവേ ഇന്ത്യയിൽ നിന്ന് Stanford യൂണിവേഴ്സിറ്റിയിൽ വന്നകാലം മുതൽ Google CEO എന്ന പദവി വരെ തന്നെ നയിച്ചതെന്താണെന്ന് Sundar Pichai  പങ്കുവെച്ചു. US മുൻ President Barack Obama, Michelle Obama, singerഉം aactressസ്സമുായ Lady Gaga, South Korean band BTS എന്നവരൊക്കെ വെർച്വലി ഷെയർ ചെയ്ത പ്ലാറ്റ്ഫോമിലാണ് Sundar Pichai തന്റെ ബാല്യ കൗമാര കാലങ്ങൾ ഓർത്തെടുത്ത് സംസാരിച്ചത്

യുവതലമുറയോട് Pichai  പറയുന്നത്

ഇപ്പോഴത്തെ സാഹചര്യത്തിൽ ഭാവിയെക്കുറിച്ച് പ്രതീക്ഷ കൈവിടാതിരിക്കുക. പല കാലങ്ങളിലും മനുഷ്യർ ഇതുപോലെയുള്ള സാഹചര്യങ്ങളെ കടന്നുവന്നതാണെന്ന് ഓർക്കണം. ഒന്നെനിക്ക് ഉറപ്പുണ്ട്. ഓരോ തലമുറയുടേയും അറിവ് ഉൾക്കൊണ്ടുകൊണ്ടാണ് അടുത്ത തലമുറ വളരുന്നത്. ലോകത്തെ പുതിയ തലത്തിലേക്ക് നയിക്കാൻ കെൽപ്പുള്ളവരാണ് നിങ്ങൾ. ടെക്നോളജിയുടെ പുതിയ തലങ്ങൾ കണ്ടെത്താൻ പ്രാപ്തിയുള്ളവരാണ് നിങ്ങൾ. ശുഭാപ്തിവിശ്വാസ്തതോടെ മുന്നോട്ട് നോക്കണമെന്നും പിച്ചൈയ് പറഞ്ഞു.

മുന്നോട്ടുള്ള യാത്ര എളുപ്പമായിരുന്നില്ല

എന്റെ ബാല്യത്തിൽ ടെക്നോളജി എനിക്ക് കൈയ്യെത്തും ദൂരത്തായിരുന്നില്ല. പത്താം വയസ്സിലാണ്  ആദ്യമായി ടെലിഫോൺ ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഗ്രാജുവേറ്റ് സ്കൂളിലെത്തുന്നത് വരെ കംപ്യൂട്ടർ ഈസി അക്സസായിരുന്നില്ല. ഒരൊറ്റ ചാനൽ മാത്രം കിട്ടുന്ന ടെലിവിഷൻ. ലക്ഷക്കണക്കിന് ചാനലുകളും സോഷ്യൽ മീഡിയ കണക്റ്റിവിറ്റിയുമുള്ള ഇന്നത്തെ ഈ സഹചര്യം സ്വപ്നത്തിൽ പോലും കാണാനാകുമായിരുന്നില്ല.
പക്ഷെ നോക്കൂ, ഇന്നത്തെ തലമുറ വളരുന്നത് എല്ലാ തരത്തിലുമുള്ള കംപ്യൂട്ടറിനും മൊബൈൽ ഫോണിനും നടുവിലാണ്. എവിടെനിന്നും എന്തും ഈ ലോക്തതുള്ള എന്തിനെക്കുറിച്ചും കംപ്യൂട്ടറിനോട് ചോദിച്ച് ഉത്തരം തേടാവുന്ന കാലത്താണ് നിങ്ങൾ .
എന്റെ പിതാവിന്റെ ഒരു വർഷത്തെ സാലറി വേണമായിരുന്നു ആദ്യമായി വരുമ്പോൾ അമേരിക്കയിലേക്ക് ഫ്ളൈറ്റ് ടിക്കറ്റെടുക്കാൻ. ഒന്നാലോചിച്ച് നോക്കൂ, ഗ്രാജുവേഷന് വേണ്ടി അമേരിക്കയിലേക്ക് വരാൻ സാധിച്ചപ്പോഴാണ് ഞാൻ ആദ്യമായി പ്ലെയിനിൽ കയറുന്നത്. ഇവിടെ എത്തുമ്പോൾ എല്ലാം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു, പലപ്പോഴും താങ്ങാൻ പറ്റാത്തതും വളരെ എക്സ്പെൻസീവും. വീട്ടിലേക്ക് ഒന്ന് വിളിക്കണമെങ്കിൽ മിനുറ്റിന് 2 ഡോളർ ചിലവുവരും. ഒരു ബാക്ക് പാക് വാങ്ങാൻ എന്റെ പിതാവിന് ഒരുമാസത്തെ ശമ്പളം മുഴുവൻ ഇന്ത്യയിൽ നിന്ന് അയച്ചുതരേണ്ട അവസ്ഥയായിരുന്നു. വീട്ടുകാരേയും സുഹൃത്തുക്കളേയും എല്ലാം എനിക്ക് വല്ലാതെ മിസ് ചെയ്തു. പക്ഷെ എനിക്കിഷ്ടമുള്ളപ്പോൾ കംപ്യൂട്ടർ അക്സസ് ചെയ്യാം. ഇന്റർനെറ്റ് ഉണ്ട്.

ടെക്നോളജിയിലെ പാഷനാണ് നയിച്ചത്

ടെക്നോളജിയുടെ സാധ്യത എനിക്ക് മനസ്സിലാക്കി തന്ന സമയം കൂടിയയായിരുന്നു അത്.27 വർഷം മുമ്പ് അമേരിക്കയിലെ കാലിഫോർണിയയിൽ വന്നിറങ്ങിയ ഒരിന്ത്യൻസ്റ്റുഡന്റിൽ  നിന്ന് ഗൂഗിൾ സിഇഒ എന്ന നിലയിൽ  ഇവിടെ നിന്ന് നിങ്ങളോട് സംസാരിക്കുന്നത് വരെ എന്നെ നയിച്ചത്  ടെക്നോളജിയോടുള്ള അടങ്ങാത്ത പാഷനും തുറന്ന മനസ്സുമായിരുന്നു. മാതാപിതാക്കൾ നിങ്ങൾ എന്താകമമെന്ന് ആഗ്രഹിക്കുന്നതോ, ഫ്രണ്ട്സ് എന്ത് ആകാൻ ആഗ്രഹിക്കുന്നുവെന്നോ , സമൂഹം നിങ്ങളെ എന്തായി കാണാൻ ആഗ്രഹിക്കുന്നവെന്നോ അല്ല നോക്കേണ്ടത്, നിങ്ങളുടെ ഉള്ളിന്‌റ ഉള്ളിൽ എന്താകമെന്നാണ് ആഗ്രഹിക്കുന്നത്. അടങ്ങാത്ത പാഷൻ നിങ്ങളെ എവിടേക്കാണ് നയിക്കുന്നത്. അതായി തീരുക.

ഉണര്‍ന്നു പ്രവർത്തിച്ചാൽ വിജയമുറപ്പ്

തുറന്ന മനസ്സുണ്ടാകുക, അക്ഷമരായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക. എനിക്കിതേ പറയുവാനുള്ളൂ. ലോകത്തെ ചെയ്ഞ്ച് ചെയ്യാനുള്ള അവസരമാണ് നിങ്ങൾക്ക് മുമ്പിലുള്ളത്. ഇതാദ്യമല്ല, വൈകാരികവും ഹൃദയസ്പർശിയുമായ വാക്കുകളിൽ പിച്ചെയ് സംസാരിക്കുന്നത്. ലോകമെമ്പാടും ആദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ സ്വീകാര്യതയുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version