ഫേസ് മാസ്ക്ക് എളുപ്പത്തിൽ അണുമുക്തമാക്കാം, കേരള സ്റ്റാർട്ടപ്പിന്റെ സൊല്യൂഷൻ
കൊറോണയെ പ്രതിരോധിക്കാൻ മാസ്ക്കും പേഴ്ണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് -പിപിഇയും ആണ് നിലവിലെ പ്രതിവിധി. എന്നാൽ ലോകമെമ്പാടും ഉപയോഗിച്ചു തള്ളുന്ന മാസ്ക്കുകൾ വേയ്സ്റ്റ് കൂമ്പാരമാകുന്നത്, വരാനിരിക്കുന്ന വലിയ വിപത്താകും. ലോകു മുഴുവൻ നേരിടാൻ പോകുന്ന വലിയ ചാലഞ്ചിന് കേരളം ഒരു സൊല്യൂഷൻ മുന്നോട്ട് വെയ്ക്കുകയാണ്. ഉപയോഗിച്ച് തള്ളുന്ന മാസ്കുകൾ അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കുന്ന BIN-19, UVSPOT എന്നീ എക്യുപ്മെന്റുകൾ ശ്രദ്ധേയമാകുകയാണ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയും കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലെ VST Mobility സൊല്യൂഷൻസുമാണ് ബിൻ 19നും യുവി സ്പോട്ടും വികസിപ്പിച്ചിരിക്കുന്നത്.
പ്രവർത്തനം IoT സാങ്കേതിക വിദ്യയിൽ ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹാർഡ്വെയറാണിത്. ബിൻ 19 ൽ മാസ്കുകൾ നിക്ഷേപിച്ചാൽ അതിന്റെ ചേമ്പറിൽ ഡിസ് ഇൻഫെക്ഷൻ നടക്കും. മാസ്ക്ക് നിക്ഷേപിച്ചയാൾക്ക് ഇതോടൊപ്പമുള്ള ഓട്ടോമാറ്റിക്ക് സാറ്റിറ്റൈസറിൽ നിന്ന് കൈകൾ സാനിട്ടൈസ് ചെയ്യാം. കണ്ടെയിനർ നിറയുമ്പോൾ ഓട്ടോമാറ്റിക്ക് അലേർട്ട് സംവിധനവുമുണ്ട്. ഡിസ് ഇൻഫെക്ടഡ് ആയ മാസ്ക്കുകൾ ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി മാറ്റാമെന്നും VST Mobility Solutions സിഇഒ Alvin George പറഞ്ഞു.
ആഗോള മാർക്കറ്റ് തേടി കേരള പ്രൊഡക്ട് Central Drugs Standard Control Organisation ന് കീഴിൽ രജിസ്റ്റൽ ചെയ്ത ബിൻ 19നും യുവി സ്പോട്ടും Indian Council for Medical Research ന്റെ ഗൈഡ്ലൈൻസോട് കൂടിയാണ് പ്രവർത്തിക്കുന്നത്. ഓട്ടോമേറ്റഡ് മാസ്ക്ക് ഡിസ്പോസൽ മെഷീൻ സംയുക്തമായി നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലെ മാർക്കറ്റ് സാധ്യത തേടുകയാണ് വിഎസ്ടിയും ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടും.