1970ന് ശേഷം ഇതാദ്യമായി സൈക്കിളുകൾക്ക് ലോകത്ത് വൻ ഡിമാന്റ്  #Cyclemarket #Channeliam

കൊറോണ വ്യാപനത്തോടെ ലോകമാകമാനം സൈക്കിളുകൾക്ക് വൻ ഡിമാന്റ്.  1970കൾക്ക് ശേഷം ഇതാദ്യമായാണ് സൈക്കിളുകൾക്ക് ലോകത്ത് ഇത്ര ആവശ്യക്കാർ വരുന്നതെന്ന് ബ്രാൻഡുകളും വ്യക്തമാക്കുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ ഭാഗമായി സെയിഫായ ട്രാൻസ്പോർട്ടേഷൻ മോ‍ഡായി സൈക്കിൾ മാറിയിരിക്കുന്നു. അമേരിക്കയിൽ സൈക്കിളുകൾക്ക് വൻ വിൽപ്പനയാണ്. പല സ്റ്റോറുകളിലും കിട്ടാനില്ലാത്ത സാഹചര്യമായി. കാരണം യുഎസ്സിൽ 90 ശതമാനം സൈക്കിളുകളും ചൈനയിൽ നിന്ന് ഇംപോർട്ട് ചെയ്യുന്നവയാണ്. കൊറോണിൽ ലോജിസ്റ്റിക്സ് താറുമാറായതും ചൈനയിലെ പ്രൊഡക്ഷൻ കുറഞ്ഞതും സൈക്കിൾ ക്ഷാമമുണ്ടാക്കിയിരിക്കുകയാണ്.

സെയിൽസിൽ ഗണ്യമായ വർദ്ധന
Dutch e-bike മേക്കറായ VanMoofന് 200 ശതമാനം വർദ്ധനയാണ് ഇലക്ട്രിക് അസിസ്ററൻസുള്ള സൈക്കിൾ മോഡലിന് യൂറോപ്പിൽ മാത്രം ലഭിച്ചത്. ഇന്ത്യയിൽ പഞ്ചാബിലും, കൊൽക്കത്തയിലും, ബാംഗ്ളൂരും സൈക്കിൾ സെയിൽസ് വലിയ തോതിൽ കൂടിയിട്ടുണ്ട്.  6000 രൂപമുതൽ 1 ലക്ഷം രൂപ വരെയുള്ള സൈക്കിളുകൾ പല ഷോറൂമുകളും വിൽക്കുന്നു. 10000 രൂപയ്ക്ക താഴെയുള്ള മോഡലുകൾക്കാണ് 98% ഡിമാന്റും.

സൈക്കിളിന് ഡിമാന്റുണ്ട്, സ്റ്റോക്കില്ല
1 കോടി 65 ലക്ഷത്തോളം സൈക്കിളുകളാണ് ഓരോവർഷവും രാജ്യത്ത് വിറ്റുപോകുന്നത്. ഇതിന്റെ ഇരട്ടി സെയിൽസ് ഈ വർഷം ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. പക്ഷെ മാസങ്ങളായി ഷിപ്മെന്റ് മുടങ്ങിയതോടെ ഡിമാന്റിനനുസരിച്ചുള്ള സ്റ്റോക്ക് ഇല്ല എന്നതാണ് മാർക്കറ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായും , ചിലർ കോവി‍ഡിന് ശേഷമുള്ള സാമ്പത്തിക സാഹചര്യത്തിലും സൈക്കിൾ ശീലമാക്കുന്നുണ്ട്. പെട്രോളിനും ഡീസലിനും വില കയറുന്ന സാഹചര്യത്തിൽ കൂടി സൈക്കിൾ ശീലമാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version