ചൈനീസ് ബഹിഷ്ക്കരണത്തിന്റെ വലിയ പ്രചാരണമാണ് സോഷ്യയിൽ മീഡിയയിലെങ്ങും. അതിർത്തിയിലെ അഹങ്കാരത്തിന് ചൈനയ്ക്ക് ഉൽപ്പന്ന ബഹിഷ്ക്കരണത്തിലൂടെ മറുപടി നൽകണം എന്ന ആവശ്യമാണ് എങ്ങും. പക്ഷെ എന്ത് പ്രായോഗികതയുണ്ട് ഈ ദേശീയ വാദത്തിന്. ഉപേക്ഷിക്കേണ്ടത്, മെയ്ഡ് ഇൻ ചൈന എന്ന സ്റ്റിക്കർ പതിച്ച ഉൽപ്പന്നങ്ങളോ അതോ ചൈനയിലുണ്ടാക്കിയ കംപോണന്റുകൾ അസംബ്ൾ ചെയ്ത് ഒരിന്ത്യക്കാരന് പോലും ഗുണമില്ലാതെ മാർക്കറ്റ്ലെത്തുന്ന മെയ്ഡ് ഇൻ ഇന്ത്യ എന്ന പ്രൊഡക്റ്റോ. ബോയ്കോട്ട് ചൈന എന്ന് സോഷ്യൽ മീഡിയയിൽ ഒരു പുളകത്തിന് കുറിക്കുന്ന comment പോലെ അത്ര എളുപ്പമല്ല, മാർക്കറ്റിലെ ബോയ്കോട്ട്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ചൈനീസ് കംപോണന്റ് അസംബിൾ ചെയ്ത്
മെയ്ഡ് ഇൻ ഇന്ത്യ എന്ന ലേബലുള്ള പല മൊബൈൽ ഹാൻഡ് സെറ്റുകളേക്കാളും കൂടുതൽ ഇന്ത്യനാണ് Xiaomi പോലെയുള്ള ഇലക്ട്രോണിക് സെറ്റുകൾ എന്ന വാദമാണ് കമ്പനിയുടെ ഇന്ത്യൻ എംഡി Manu Jain മുന്നോട്ട് വെയ്ക്കുന്നത്. ടെലിവിഷനും മൈബൈൽ ഫോണും നിർമ്മിക്കുന്നത് 65ശതമാനം ലോക്കലായി സോഴ്സ് ചെയ്യുന്ന കംപോണന്റുകളുപയോഗിച്ചാണ്. 50,000 പേർക്ക് Xiaomi ജോലി നൽകുന്നു. അതേസമയം പല യുഎസ് ബ്രാൻഡുകളും ഇന്ത്യൻ മെയ്ക് ബ്രാൻഡുകളും ചൈനയിൽ നിന്നുള്ള കംപോണന്റുകൾ അസംബ്ല്ചെയ്യുകയോ, ഹാൻഡ് സെറ്റുകളിൽ മെയ്ഡ് ഇൻ ഇന്ത്യ സ്റ്റിക്കറ് പതിപ്പിക്കുകയോ ചെയ്യുന്നതാണെന്ന് മനു വാദിക്കുന്നു. ഇന്ത്യയിലെ US brandകളിൽ 100% ചൈനീസ് കംപോണന്റുകളാണെന്നും മനു പറയുന്നു.
ചൈനീസ് ബഹിഷ്കരണം പ്രായോഗികമാവുക ബുദ്ധിമുട്ട്
ചൈനയിലേക്കുള്ള കയറ്റുമതിയുടെ ഏഴ് മടങ്ങ് ഇന്ത്യ അവിടെ നിന്ന് ഇംപോർട്ട് ചെയ്യുന്നുണ്ട്. ചൈനയിൽ നിന്ന് 7000 കോടി ഡോളറിന് ഇറക്കുമതി ചെയ്യുകയും വെറും 1600 കോടി ഡോളറിന് അവിടേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ചൈനീസ് ബഹിഷക്കരണം എത്ര പ്രായോഗികമാണെന്നതാണ് ചോദ്യം. electronic goods, smartphones, industrial goods, vehicles, solar cells, മെഡിസിൻസ്, antibiotics തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇന്ത്യ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ചൈനയ്ക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല
ചൈനയെ സംബന്ധിച്ച് അവരുടെ കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. അതായത് രണ്ട് കാര്യങ്ങളിൽ വ്യക്തത വരുത്തി വേണം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈന ക്യാംപയിൻ ഇനി തുടരേണ്ടത്. ഒന്ന്, നമ്മുടെ ബോയ്ക്കോട്ട് കൊണ്ട് ചൈനയുടെ കയറ്റുമതി തകരില്ല, ബഹിഷ്ക്കണം ഒരു പ്രതിഷേധമെന്ന നിലയ്ക്ക് ദേശീയമായ വൈകാരിക പ്രതിഫലനമായി മാത്രം നമുക്ക് കാണാം. രണ്ട് ഉപയോഗിക്കുന്ന ഇന്ത്യൻ നിർമ്മിത, അല്ലെങ്കിൽ യുഎസ് മെയ്ഡ് ഉൽപ്പന്നങ്ങളിലുള്ള ചൈനീസ് കംപോണന്റുകൾ വീണ്ടും ചൈനയെ സഹായിക്കൽ ആകില്ലെ, അതിന് എങ്ങനെ പ്രതിവിധി കാണും.
ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ചൈനീസ് നിക്ഷേപം
മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. നമ്മൾ സ്നേഹിക്കുന്ന ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകളും മറ്റ് കമ്പനികളും. ഉദാഹരണത്തിന് ബൈജൂസ്, ഒല, സ്വിഗ്ഗി തുടങ്ങിയവയിലെ നല്ലൊരു ശതമാനം നിക്ഷേപം ചൈനീസ് കമ്പനികളിലേതാണ്. ഇവരെ നമ്മൾ ഇഷ്ടപ്പെടുമോ അതോ വെറുക്കുമോ.. ഓർക്കുക, നമ്മൾ അതിർത്തി കടത്താൻ ശ്രമിക്കുന്ന ആ വ്യാളിയുടെ വാൽ നമ്മുടെ അടുക്കളയിൽ വരെ എത്തിക്കഴിഞ്ഞു. അഴിച്ച് കളയാമെങ്കിൽ ആയിക്കോ എന്നാണ് ചൈനയുടെ വെല്ലുവിളി… നാം എന്ത് ചെയ്യാൻ പോകുന്നു….