കോവിഡ് പ്രതിരോധം  ഒരു മെഷീനിലാക്കി ഈ ചെറുപ്പക്കാർ #covid19 #maskvending #RodhaInnovation #channeliam

തൃശൂർ കൊടുങ്ങല്ലൂരിൽ കോവിഡിനെ ചെറുക്കാൻ Rodha Innovation & Technology ഒരുക്കിയിരിക്കുന്നത് നാല് പ്രതിരോധ മാർഗ്ഗങ്ങളടങ്ങിയ ഒരു മെഷീനാണ്. ആ ഓൾ ഇൻ മെഷീനിൽ ഉള്ളതെന്തൊക്കെയാണെന്നോ?

5 രൂപയ്ക്ക് മാസ്ക്ക്, വൈറസ് നശീകരണത്തിന് യുവി സ്ക്കാനർ, ഉപയോഗിച്ച മാസ്ക്കടക്കമുള്ള വെയ്സ്റ്റ് ഡിസ്പോസലിന് പ്രത്യേക ട്രേ പിന്നെ ഓട്ടോമാറ്റിക്ക് സാനിറ്റൈസറും.

മാസ്ക്കുകൾ വലിച്ചെറിയാതെ കൃത്യമായി ‍ഡിസ്പോസ് ചെയ്തില്ലെങ്കിൽ അതാകും ഇനി നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നം. അതിന് ഈ മെഷീൻ പരിഹാരമൊരുക്കുന്നു. മാസ്ക്ക് വെൻഡിംഗ് മെഷീനിൽ 400 മാസ്ക്ക് വരേയും, സാനിറ്റൈസർ 20 ലിറ്ററും ലോഡ് ചെയ്യാവുന്ന ഡിസൈനാണ് ഇപ്പോഴത്തേത്. അൾട്രാ വയലറ്റ് രശ്മികൾ ഉപയോ​ഗിച്ചാണ് മാസ്ക്കുകൾ അണു വിമുക്തമാക്കുന്നത്.

മൊബൈൽ ഫോൺ, കീ ചെയിൻ, പേഴ്സ് തുടങ്ങിയവയെല്ലാം യുവി രശ്മികൾ ഉപയോ​ഗിച്ച് അണുവിമുക്തമാക്കാം.

Deva kishnan,Akhil PA തുടങ്ങി ബിടെക്ക് പൂർത്തിയാക്കിയ നാല് വിദ്യാർത്ഥികൾ ചേർന്നാണ് കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

മെഷീൻ നിർമ്മാണത്തിന് 35000 രൂപ ചിലവ് വന്നിട്ടുണ്ട്. കൂടുതൽ ഓർഡറുകൾ കിട്ടിയാൽ കുറഞ്ഞ കോസ്റ്റിൽ പ്രൊഡക്ഷൻ സാധിക്കുമെന്നാണ് ടീമിന്റെ വിശ്വാസം.ആറ് ആഴ്ച കൊണ്ടാണ് മെഷീന്റെ ആദ്യ യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version