രാജ്യത്ത് സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ 23 കമ്പനികൾ രംഗത്ത്.BEML,L&T, IRCTC, Medha Group, Sterlite, Bharat Forge തുടങ്ങിയ പ്രമുഖ കമ്പനികളുമുണ്ട്.
ആകെ 151 ട്രെയിനുകളാണ് സ്വകാര്യമേഖലക്ക് നൽകുന്നത്.ഇന്ത്യയിൽ മൊത്തം ഓടുന്ന ട്രയിനുകളുടെ 5% മാത്രമാണിത്.
35 വർഷമാണ് ട്രെയിനുകൾ ഓടിക്കേണ്ട കരാർ കാലാവധി.30,000 കോടിയുടെ നിക്ഷേപമാണ് കരാറിലൂടെ പ്രതീക്ഷിക്കുന്നത്.
109 സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.തിരക്കുളള റൂട്ടുകളിലാണ് സ്വകാര്യവത്കരണം നടപ്പാക്കുന്നത്.
ദക്ഷിണേന്ത്യയിൽ ചെന്നൈയും ബംഗലുരുവും ഉൾപ്പെടുന്നു.രണ്ട് ഘട്ടങ്ങളിലുളള ലേല നടപടികളിലൂടെയാണ് സെലക്ഷൻ .
ലേല നടപടികൾ ഈ വർഷം അവസാനം സമാപിക്കും.ആദ്യഘട്ട ട്രെയിൻ സർവീസ് 2022-23 ഓടെ നടപ്പാക്കാനാകും.