കോവിഡിനു ശേഷം സമ്പദ് വ്യവസ്ഥയും വ്യവസായലോകവും നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചെറുതല്ല. demonetizationഉം GSTയും വരുത്തിയ ലാഭനഷ്ടങ്ങളുമെല്ലാം കഴിഞ്ഞ കാലങ്ങളിൽ ചെലുത്തിയ സ്വാധീനം കണക്കിലെടുക്കുമ്പോൾ കോവിഡ് കാലത്തിന് ശേഷം വ്യവസായ മേഖലയിൽ ഇനിയെന്തെന്നത് വലിയ ചോദ്യമാണ്. തുടർച്ചയായ ലോക് ഡൗണുകൾ വ്യവസായ ലോകത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുന്നു.MSME കൾ നേരിടുന്ന വെല്ലുവിളിയും അതു തന്നെയാണ്.
കോവിഡ്-19 ഏററവും സാരമായി ബാധിച്ച മേഖലയാണ് MSME. ഇന്ത്യയിൽ ആറരക്കോടിയോളം MSME സംരംഭങ്ങളുണ്ട്. മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന ഏതൊരു സംരഭകനും കോവിഡ് കാലവും സുവർണാവസരമാമെന്ന് മുതിർന്ന സംരംഭകർ പറയുന്നു.
അതിലേറ്റവും പ്രധാനം കസ്റ്റമർ ഫോക്കസ്‍ഡ് ആകുക എന്നതാണ്. ഉപഭോക്താവാണ് രാജാവ് നിങ്ങളുടെ ഉപഭോക്താക്കളുമായി നല്ലൊരു ബന്ധം സൂക്ഷിക്കുക.. പുതിയ സാഹചര്യത്തിൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർവ്വീസോ പ്രൊക്റ്റോ പുതുക്കുക.
മറ്റൊന്ന് Be open to change എന്നതാണ്- അത്യാപത്തിനെയും അവസരമായി മാറ്റാനുളള കാലമാണിത്. MSME കൾക്ക് വിപുലീകരണത്തിനുളള വലിയൊരു പാതയാണ് തുറന്നിരിക്കുന്നത്. കുറഞ്ഞ മൂലധന നിക്ഷേപത്തിലൂടെ കൂടുതൽ വികസനമെന്നതാവണം ലക്ഷ്യം.
ഓർക്കേണ്ട മറ്റൊന്നാണ്, Financial fitness. ചെറുകിട ഇടത്തരം സംരഭകരെ സംബന്ധിച്ച് സാമ്പത്തിക സ്ഥിരതയ്ക്ക് വൻ പ്രാധാന്യമുണ്ട്. കോവിഡായാലും ഉപഭോക്താക്കളിൽ നിന്നും നീണ്ട കാലം വിട്ടു നിൽക്കുന്നത് വലിയ നഷ്ടത്തിനിടയാക്കും. മറ്റു ചെലവുകൾ കുറച്ചു കൊണ്ട് ഉത്പാദനക്ഷമതയ്ക്ക് മുൻഗണന നൽകുക. ജീവനക്കാരുടെ മനോവീര്യം കൂട്ടുക
ആസ്തികളുടെ വിറ്റഴിക്കലിലൂടെ നേട്ടമെടുക്കാൻ ശ്രമിക്കുക. വൻകിട കോർപറേറ്റുകളുടെ വരുമാനത്തിൽ 10-12 ശതമാനം നഷ്മാകും കോവിഡ് മൂലം ഉണ്ടാവുക. അതുകൊണ്ട് തന്നെ കോർപറേറ്റുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന MSME കൾക്കും വലിയ നഷ്ടം വരാം. അതിനാൽ വലിയ തോതിൽ കണക്കുകൂട്ടലുകൾ അനിവാര്യമായ സമയമാണ് കടന്നുപോകുന്നതെന്ന് ഓർക്കണം
ഗവൺമെന്റ് പദ്ധതികൾ ഫലപ്രദമായി ഉപയോഗിക്കുക എന്നുതും MSME കൾ ഇപ്പോൾ ചെയ്യേണ്ട കാര്യമാണ്. കേന്ദ്രം പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജ് മൂന്ന് ലക്ഷം കോടി രൂപയാണ് . നാല് വർഷ കാലാവധിയും ആദ്യ വർഷം മൊറട്ടോറിയവും ലഭിക്കുമെന്നത് MSME കൾക്ക് ഗുണകരമാകും. കൃത്യമായ അവലോകനത്തിലൂടെ പദ്ധതികൾ സ്വീകരിച്ചാൽ അത് ബിസിനസ് വെല്ലുവിളികളെ മറി കടക്കാൻ സഹായിക്കും.
ടെക്നോളജിയും ഡിജിറ്റലൈസേഷനും ഇംപ്ളിമെന്റ് ചെയ്യാതെ ഏത് സംരംഭകനും മുന്നോട്ട് പോകാനാകില്ല. പുതിയ കാലഘട്ടത്തിൽ connect with your customers എന്നതാണ് ആപ്തവാക്യം. ഡിജിറ്റലൈസേഷനിലൂടെ നിങ്ങളുടെ ബിസിനസിനെ മുന്നോട്ട് കൊണ്ട് പോകുക. ചെലവുകൾ കുറയ്ക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും ഇതിലൂടെ സാധിക്കും.
ഉപഭോക്താവിനെ സ്വാധീനിക്കാൻ ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുക. ഉത്പന്നങ്ങളെയും സേവനങ്ങളെയും ഉപഭോക്താവിലെത്തിക്കുന്നതിന് ഫ്രീ ആയി ലഭ്യമാകുന്ന online സേവനങ്ങൾ ഉപയോഗിക്കുക.
വിവിധ ഉപഭോക്തൃ സർവേകൾ സൂചിപ്പിക്കുന്നത് സർക്കാർ പദ്ധതികളെ കുറിച്ചുളള അജ്ഞത പല MSME കൾക്കും സാമ്പത്തിക സഹായം അപ്രാപ്യമാക്കുന്നുവെന്നാണ്. അനിശ്ചിതത്വം നിറഞ്ഞ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയിൽ അതിജീവനത്തിന്റെ ബാലപാഠങ്ങളാണ് പിന്തുടരേണ്ടത്. ഇപ്പോഴത്തെ തളർച്ചയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് കുതിക്കാൻ വളരെ അനുയോജ്യമായ അവസരമായി കോവിഡാനന്തര കാലത്തെ മാറ്റിയെടുക്കാൻ സംരംഭകർ ശ്രമിച്ചേ മതിയാകൂ.