TikTokന് സമാനമായ ഫീച്ചറുമായി ഫേസ്ബുക്ക്. FB News feedൽ short videos ഫീച്ചറുമായി ഫേസ്ബുക്ക്
ഇന്ത്യയിൽ ഫേസ്ബുക്കിന്റെ short-form video ലോഞ്ച് ചെയ്യും.
TikTokന്റെ ഫോളോവേഴ്സിനെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. TikTokന്റെ വലിയ ജനപ്രീതി അനുകൂലമാക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം.
ഫേസ്ബുക്ക് പേജിന് മുകളിലെ Create button ഫേസ്ബുക്ക് ക്യാമറ ആക്ടീവാക്കും. യൂസറിന് ഇതിലൂടെ വീഡിയോകൾ ആസ്വദിക്കാം.
ഫേസ്ബുക്കിന്റെ Lasso എന്ന ആപ്പിന് TikTokനെ മറികടക്കാനായിരുന്നില്ല. ജൂലൈയിൽ Instagram ൽ നിന്നും Reels ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
ഇതിനെല്ലാം ശേഷമാണ് ഫേസ്ബുക്കിൽ തന്നെ short videos കൊണ്ടുവരുന്നത്. TikTok നിരോധനത്തിന് ശേഷം FB ഉൾപ്പെടെയുള്ള ആപ്പുകളുടെ ഉപയോഗം വർദ്ധിച്ചു.
ShareChat,Times Internetൻെ Gaana,MX Player എന്നിവയും TikTokന് ബദലായി രംഗത്തുണ്ട്. യുട്യൂബും short videos ഉപഭോക്താക്കളിലെത്തിക്കാനുളള പരിശ്രമത്തിലാണ്.