ഗൂഗിൾ വിർച്വൽ വിസിറ്റിങ് കാർഡായ പീപ്പീൾ കാർഡ്  ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ചാണ്  പീപ്പീൾ കാർഡ് തയ്യാറാക്കേണ്ടതെന്നറിയാമല്ലോ. എന്നാൽ ഏതൊക്കെ ഘട്ടങ്ങളിലൂടെ പീപ്പിൾ കാർഡ് എങ്ങനെ തയ്യാറാക്കാമെന്ന് പറയാം

ആദ്യം തന്നെ പറയട്ടെ…ഇത് ഇന്ത്യയിൽ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാകുക. ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളിൽ തയ്യാറാക്കാനുമാവില്ല. ആൻഡ്രോയ് ഫോൺ,ടാബ്, ഐഫോൺ, ഐപാഡ് ഇവയിലേതിലും കാർ‍ഡ് തയ്യാറാക്കാവുന്നതാണ്. ഇനി കാർഡ് തയ്യാറാക്കേണ്ട വിധം.

ഫോണിൽ google.com എടുക്കുക.  add me to google എന്ന് ടൈപ്പ് ചെയ്യുക. റിസൾട്ടുകളിൽ add yourself to Google Search കാണാം. ഇനി Get started ൽ ക്ലിക്ക് ചെയ്യുക. Summary, Profession എന്നിങ്ങനെ നിങ്ങൾ പരസ്യപ്പെടുത്താൻ താല്പര്യപ്പെടുന്ന വ്യക്തിവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഫോട്ടോ,വ്യക്തിവിവരം,സോഷ്യൽമീഡിയ ലിങ്ക് എന്നിവ ഉൾപ്പെടുത്താം. ഫോൺ നമ്പറും ഇ-മെയിൽ അഡ്രസും വെളിപ്പെടുത്താതെയും സൂക്ഷിക്കാം. കൊടുത്ത വിവരങ്ങൾ എങ്ങനെയാകും ഡിസ്പ്ളേ ചെയ്യുകയെന്ന്, താഴെ Previewവിൽ കാണാം. അത് തൃപ്തികരമാണെങ്കിൽ  Submit കൊടുക്കാം. നിങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി ഏതെങ്കിലും സെലിബ്രിറ്റി ഉണ്ടെങ്കിൽ പ്രൊഫൈൽ ഒന്നു കൂടെ വിശദമാക്കാം. അത് സേർച്ച് റിസൾട്ടിൽ നിങ്ങളെ വേഗം കണ്ടെത്തുന്നതിന് ഉപകരിക്കും. ഉദാഹരണത്തിന് Mohan lal food Blogger എന്നിങ്ങനെ.

കാർഡ് ചെയ്യുമ്പോൾ നിങ്ങളെ കുറിച്ചുളള യഥാർത്ഥ വിവരങ്ങൾ തന്നെയായിരിക്കണം. വ്യാജമായ വിവരങ്ങളോ മറ്റൊരാളുടെ വിവരങ്ങൾ എടുക്കുകയോ ചെയ്താൽ കാർഡ് remove ചെയ്യും. ഇതിനായി ഒരു Content Policy ഉണ്ട്.Hometown, Profession ഇവയിൽ  suggestions നു പകരം നിങ്ങളുടെ ചോയ്സ് ചേർക്കാം.

ദീർഘകാലം update ചെയ്യാതെ verify ചെയ്യാതെ ഇരുന്നാലും കാർഡ്  remove ചെയ്യപ്പെടും. ഇനി ആവശ്യമായ സമയത്ത് വേണ്ട എഡിറ്റിംഗും കാർഡിൽ  ചെയ്യാം. അതിന് google.com എടുത്ത് edit my people card കൊടുക്കുക. മുകളിൽ വലത് വശത്ത് Edit ഓപ്ഷൻ ലഭ്യമാകും. ഇതിലൂടെ വിവരങ്ങൾ ചേർക്കാനും ആവശ്യമില്ലെന്ന് തോന്നുന്നവ ഒഴിവാക്കാനും സാധിക്കും.ഇവിടെയും Preview കണ്ട്  Save ചെയ്യാനാകും.

ഇനി കാർഡ് വേണ്ട എന്ന് തോന്നിയാൽ google.com എടുത്ത് Google Account ൽ സൈൻ ഇൻ ചെയ്യുക.edit my people card എന്ന ഓപ്ഷനെടുക്കുക. Remove my search card from Google എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇനി ഒരു problem റിപ്പോർട്ട് ചെയ്യാൻ വേണ്ടത് ഇതാണ്. വ്യക്തിയുടെ പേര് സേർച്ച് ചെയ്യുക. അവരുടെ കാർഡ് എടുക്കുക Feedback ഓപ്ഷനെടുക്കുക. What do you think? എന്ന ചോദ്യത്തിന് നിങ്ങളുടെ പ്രശ്നം റിപ്പോർട്ട് ചെയ്യുക. send കൊടുക്കുക. അസഭ്യമായ ഉളളടക്കത്തിനെതിരെയും (abusive content) പ്രതികരിക്കാവുന്നതാണ്. ഇവിടെയും വ്യക്തിയുടെ പേരിൽ സേർച്ച് ചെയ്യുക. കാർഡിലെ Feedback എടുത്ത് Report Abuse കൊടുത്ത് Yes എന്ന് ക്ലിക്ക് ചെയ്യുക

ഇപ്പോൾ പീപ്പിൾ കാർഡിനെ കുറിച്ച് നിങ്ങൾക്കൊരു ധാരണ കൈവന്നില്ലേ… എത്രയും വേഗം പീപ്പിൾ കാർഡ് ചെയ്യുക. ടെക്നോളജി ഡിസ്റപ്ഷനിലേക്ക് കടക്കുമ്പോൾ നിങ്ങൾക്കും ഇരിക്കട്ടെ സ്വന്തമായി ഒരു വിർച്വൽ വിസിറ്റിംഗ് കാർഡ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version