സൗദി രാജാവുമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.
കൊറോണ പശ്ചാത്തലത്തിൽ ആഗോളതല വെല്ലുവിളികൾ ചർച്ചയായി.
ഇരുരാജ്യങ്ങളും എല്ലാ മേഖലകളിലും സഹകരണം ഉറപ്പു വരുത്തി.
കോവിഡ് കാലത്ത് പ്രവാസികൾക്ക് നൽകിയ പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു.
ഇത്തവണ ജി-20 ഉച്ചകോടിയുടെ ആതിഥേയർ സൗദി അറേബ്യയാണ്.
റിയാദിൽ നവംബർ 21-22 തീയതികളിലായാണ് ജി-20 ഉച്ചകോടി.
സൗദി പിന്തുണയോടെയാണ് ഇന്ത്യയുടെ Strategic Petroleum Reserves programme.
മഹാരാഷ്ട‌്രയിൽ രത്നഗിരിയിലെ പ്രോജക്ടിന്റെ പങ്കാളി സൗദി അരാംകോയാണ്.
വർഷത്തിൽ 60 million-tonne സംഭരണ ലക്ഷ്യമുളള പദ്ധതി നിലവിൽ വൈകുകയാണ്.
ക്രൂഡ്, പാചകവാതകം എന്നിവയിൽ സൗദി സഹകരണം ഇന്ത്യക്ക് അനിവാര്യമാണ്.
സൗദിയുടെ Vision – 2030 പ്രോഗ്രാമിൽ ഇന്ത്യയും ഭാഗമാണ്.
എട്ടു രാജ്യങ്ങളുമായുളള strategic partnership ഉറപ്പു വരുത്തുന്നതാണ് Vision–2030.
ഇന്തോ-ചൈന ബന്ധത്തിൽ ഉലച്ചിൽ തട്ടിയ പശ്ചാത്തലത്തിലാണ് ഉച്ചകോടി.
കശ്മീർ വിഷയത്തിൽ ഇന്ത്യക്ക് അനുകൂല നിലപാടാണ് സൗദി സ്വീകരിച്ചത്.