2024ൽ ചന്ദ്രനിൽ സ്ത്രീ കാലുകുത്തുമെന്ന് നാസ #Lunarmission2024#firstwoman#Artemis#NASA#channeliam

2024ൽ ചന്ദ്രനിൽ സ്ത്രീ കാലുകുത്തുമെന്ന് നാസ. ചന്ദ്രനിലേക്ക് ഒരു ബഹിരാകാശയാത്രികയെ അയയ്ക്കാനാണ് നാസയുടെ Artemis  പദ്ധതി. 28ബില്യൺ ഡോളർ ചിലവ് വരുന്ന പദ്ധതിയിലൂടെ  2024ൽ  വനിതയുൾപ്പെടുന്ന ബഹിരാകാശയാത്രികരെചന്ദ്രോപരിതലത്തിൽ എത്തിക്കാനാണ് നാസ പദ്ധതിയിടുന്നത്. 1972നു ശേഷം മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആദ്യ ബഹിരാകാശ പദ്ധതിയാണിത്.  ആർട്ടെമിസ് ഗ്രീക്ക് മിഥോളജിയിലെ ചാന്ദ്രദേവതയുടെ പേരാണ്. അപ്പോളോയുടെ ഇരട്ട സഹോദരി. 1969ലാണ് നാസയുടെ അപ്പോളോ മിഷൻ ചന്ദ്രനിലിറങ്ങിയത്. ഇതുവരെ ഒരു സ്ത്രീയും ചന്ദ്രനിൽ കാല് കുത്തിയിട്ടില്ല എന്നതാണ് ആർട്ടെമിസ് ദൗത്യത്തെ ശ്രദ്ധേയമാക്കുന്നത്.

2021ൽ Artemis I മിഷൻ ലോഞ്ച് ചെയ്യും. ബഹിരാകാശ യാത്രികർ ഇല്ലാതെ ടെസ്റ്റ് ഫ്ലൈറ്റുകൾ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യും. ഒരു മാസമാണ് ഇത്തരമൊരു നിരീക്ഷണം നടത്തുക. ബഹിരാകാശയാത്രികരുമായി പോകുന്ന ആർട്ടെമിസ്  II ദൗത്യത്തിന് വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.   Artemis II 2023ലാണ് ലോഞ്ച് ചെയ്യുക.  ചന്ദ്രന്റെ ഭ്രമണപഥം ചുറ്റുന്ന ഇതിൽ ബഹിരാകാശയാത്രികരുണ്ടാകും. എന്നാൽ Artemis III ആയിരിക്കും യാത്രികരുമായി  ചന്ദ്രോപരിതലത്തിലിറങ്ങുക. പര്യവേഷണത്തിന്റെ ഭാഗമായി 2021ൽ റോബോട്ടുകളെ ചന്ദ്രനിലേക്ക് അയക്കാനും നാസക്ക് പദ്ധതിയുണ്ട്. അപ്പോളോ യാത്രികരുടേതിനേക്കാൾ കൂടുതൽ ചലനവും വഴക്കവുമുളള നൂതനമായ സ്പേസ് സ്യൂട്ടുകളായിരിക്കും ആർട്ടെമിസ് ദൗത്യത്തിൽ. ഓറിയോൺ സ്പേസ് ക്രാഫ്റ്റാണ് ആർട്ടെമിസ് ദൗത്യത്തിൽ ഉപയോഗിക്കുന്നത്. Space Launch System അഥവ SLS എന്ന റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം. സ്പേസ് ക്രാഫ്റ്റ് പൂർത്തിയായതായും കോർ സ്റ്റേജും അറ്റാച്ച് ചെയ്ത റോക്കറ്റുകളും അന്തിമഘട്ട ടെസ്റ്റുകൾക്കുളള തയ്യാറെടുപ്പിലാണെന്നും നാസ പറയുന്നു.

ഇതിനകം നാസയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയായിട്ടുളള വനിത ബഹിരാകാശയാത്രികരെയായിരിക്കും ആർട്ടെമിസ് പദ്ധതിക്കായി നിയോഗിക്കുക. രണ്ടു പേരടങ്ങിയ ഒരു ടീമിനെ ആയിരിക്കും തെരഞ്ഞെടുക്കുക. കൃത്യമായ പരിശീലനം ലഭിച്ചിട്ടുളള ബഹിരാകാശയാത്ര ചെയ്തു പരിചയമുളളവർക്കാണ് മുൻഗണനയെന്നും ദൗത്യത്തിന് രണ്ടു വർഷം മുൻപ് ടീമിനെ നിശ്ചയിക്കുമെന്നും നാസ വ്യക്തമാക്കി.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജല-ഐസ് സാന്നിധ്യം കൂടുതൽ പരീക്ഷണവിധേയമാക്കുക നാസയുടെ ദൗത്യത്തിൽ പെടുന്നു. ഇതുപയോഗിച്ച്  റോക്കറ്റ് ഫ്യുവൽ അവിടെ തന്നെ നിർമിക്കുന്നതിനുള്ള സാധ്യത ആരായും. ആർട്ടെമിസ് ബേസ് ക്യാമ്പ് ചന്ദ്രനിൽ  രൂപീകരിച്ച് ദീർഘകാല പര്യവേഷണവും നാസ ലക്ഷ്യമിടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version