കൊറോണ മൂലം വ്യോമയാന മേഖലയിൽ വൻ തൊഴിൽ നഷ്ടം വരുന്നു
ലോകത്താകം 4 കോടിയിലധികം തൊഴിലുകൾ വ്യോമയാനമേഖലയിൽ ഇല്ലാതാകും
വ്യോമയാന-ടൂറിസം മേഖലയിലെ തകർച്ച സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും
2024വരെ വ്യോമയാന മേഖലയിൽ മാന്ദ്യം തുടരുമെന്ന് വിദഗ്ധർ
എയർപോർട്ട്, എയർലൈൻസ്, സിവിൽ എയറോസ്പേസ് കമ്പനികളിൽ തൊഴിൽ നഷ്ടം തുടരും
അടുത്ത വർഷം ആദ്യത്തോടെ 4.8 ദശലക്ഷം ജോലികളാണ് നഷ്ടപ്പെടുക
കോവിഡിന് മുൻപുളളതനുസരിച്ച് 43% തൊഴിൽ നഷ്ടം ഉണ്ടാകും
എയർ-ട്രാവൽ അനുബന്ധ ടൂറിസം മേഖലയിൽ 26 മില്യൺ ജോലികൾ നഷ്ടമാകും
വ്യോമയാനമേഖലയിലെ സാമ്പത്തിക നേട്ടം 52% ചുരുങ്ങും
പ്രമുഖ എയർലൈനുകളും എയർപോർട്ടുകളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു
ജനീവയിൽ നിന്നുളള എയർട്രാൻസ്പോർട്ട് ആക്ഷൻ ഗ്രൂപ്പിന്റേതാണ് റിപ്പോർട്ട്