COVID- 19: രാജ്യത്തെ ഇൻഷുറൻസ് ക്ലെയിം 4,880 കോടിയോളം രൂപയായി
രാജ്യമൊട്ടാകെ 3.18 ലക്ഷം ക്ലെയിമുകളാണ് സെപ്റ്റംബർ അവസാനം വരെ ലഭിച്ചത്
ജനറൽ ഇൻഷുറൻസ് കമ്പനികളുടെ healthcare ക്ലെയിമിൽ വൻ വർധന
ഈ സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിൽ ക്ലെയിം റേഷ്യോ 100% കടക്കുമെന്ന് റിപ്പോർട്ട്
ക്ലെയിം അനുപാതം 100% എന്നാൽ പ്രീമിയം തുകയെക്കാൾ ക്ലെയിം തുകയെന്നാണ് കണക്ക്
സെപ്റ്റംബർ 29 വരെ 1.97 ലക്ഷം ക്ലെയിമുകൾക്ക് 1,964 കോടി രൂപ നൽകി സെറ്റിൽ ചെയ്തു
മഹാരാഷ്ട്രയിൽ നിന്ന് മാത്രം 1.35 ലക്ഷം ക്ലെയിമുകൾ വന്നു
തമിഴ്‌നാട് – 32,830, ഗുജറാത്ത് – 27,913 എന്നിങ്ങനെയാണ് ക്ലെയിമുകൾ
ICICI സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ മുതൽ പ്രതിമാസം 1,105 കോടിയോളം claim വരാം
ഇതേ രീതി തുടർന്നാൽ 2021 സാമ്പത്തികവർഷം ക്ലെയിം തുക10,500 കോടി രൂപയാകും
രാജ്യത്ത് ആരോഗ്യഇൻഷുറൻസ് പ്രീമിയത്തിൽ 12.97% വർധനയുണ്ടായി
ഓഗസ്റ്റ് വരെ പ്രീമിയം 22,903.44 കോടി രൂപയെന്ന് Insurance Regulatory and Development Authority