ഗൂഗിൾ പ്ലേസ്റ്റോർ ആപ്ലിക്കേഷനുകൾക്ക് ഇൻ-ആപ്പ് പേയ്‌മെന്റ് സംവിധാനത്തിൽ 30% ഗേറ്റ് കീപ്പിങ്ങ് ഫീസ് ഗൂഗിൾ കൊണ്ടുവന്നതോടെ ആശങ്കയിലും അവ്യക്തതയിലുമാണ് പ്ളേ സ്റ്റോറിൽ ആപ്പുള്ള കമ്പനികൾ. പുതിയ പോളിസി 2021 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്നിരിക്കെ, എഡ്യുടെക്, ഡേറ്റിംഗ്, ഫിറ്റ്നെസ്, ഹെൽത്ത് കെയർ,വീഡിയോ, സോങ്ങ്സ് തുടങ്ങി ഡിജിറ്റൽ കണ്ടെന്റ് ആപ്പുകളെല്ലാം ഗൂഗിൾ പ്ലേ ബില്ലിങ്ങിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിക്കുകയാണ്.

രാജ്യത്തെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിയന്ത്രിക്കുന്നത് Googleഉം Appleഉം ആണെങ്കിലും ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ  98% ഉം ആൻഡ്രോയിഡ് പവേർഡ് ആണെന്നുള്ളതാണ് ഗൂഗിളിന്റെ തീരുമാനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. 30% കമ്മീഷൻ ഫീസ് വളരെ കൂടുതലാണെന്നും അനീതിയാണെന്നും ആപ്പുടമകൾ പറയുന്നു.

ആത്മനിർഭർ ഭാരത് പൂർണമാകണമെങ്കിൽ  ഇന്ത്യക്ക് സ്വന്തമായി ഒരു ലോക്കൽ ആപ്പ് സ്റ്റോർ ആവശ്യമാണെന്ന ആവശ്യം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉന്നയിക്കുന്നത്. Aatmanirbhar Bharat app ecosystem കൊണ്ടു വരേണ്ടതിനെ കുറിച്ച് കേന്ദ്രം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിൽ governance-centric ആപ്പുകൾക്ക് ഒരു ആപ്പ് സ്റ്റോർ നിലവിലുണ്ട്. Centre for Development of Advanced Computing, CDAC വികസിപ്പിച്ച ഈ ആപ്പ് സ്റ്റോറിൽ e-governance app Umang, health app Aarogya Setu, storage app DigiLocker എന്നിവ പോലെയുള്ള ആപ്പുകളാണുള്ളത്. ഗൂഗിളിനെയും ആപ്പിളിനെയും വെല്ലുന്ന ആപ്പ് സ്റ്റോർ നമുക്കും വേണ്ടതല്ലേ, നിങ്ങൾക്ക് എന്ത് തോന്നുന്നു?

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version