രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനവുമായി കേന്ദ്രം
50 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പലിശരഹിത വായ്പ
12,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് വായ്പ നൽകാൻ വകയിരുത്തി
സർക്കാർ ജീവനക്കാർക്ക് സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസിന് 4000 കോടി രൂപ
സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമായി 10,000 രൂപ വീതം ലഭിക്കും
നോർത്ത് ഈസ്റ്റ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് 2500 കോടി രൂപ
മറ്റ് സംസ്ഥാനങ്ങൾക്കായി 7500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്
പ്രീ പെയ്ഡ് RuPay Card മോഡിലായിരിക്കും ജീവനക്കാർക്ക് അഡ്വാൻസ് ലഭ്യമാകുക
2021 മാർച്ച് 31 വരെയാണ് കാലാവധി, RuPay Card ബാങ്ക് നിരക്ക് സർക്കാർ വഹിക്കും
പലിശ രഹിത അഡ്വാൻസായി നൽകുന്ന തുക 10 തവണകളായി മടക്കി നൽകാനാകും
ലീവ് ട്രാവൽ കൺസെഷൻ ലഭിക്കുന്ന ജീവനക്കാർക്ക് എൻകാഷ് ചെയ്യാത്ത പണം ലഭ്യമാകും
12 ശതമാനമോ അതിന് മുകളിലോ GST നൽകേണ്ട സാധനങ്ങൾ വാങ്ങാൻ തുക ഉപയോഗിക്കാം
2021 മാർച്ച് 31 വരെ എൻകാഷ് ചെയ്യാത്ത തുക ഈ വിധത്തിൽ ഉപയോഗിക്കാനാകും
പ്രതിരോധം, ജലസേചനം, അർബൻ വികസനം ഇവയ്ക്ക് 25,000 കോടി രൂപ കൂടി ഉൾക്കൊളളിച്ചു
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഉത്തേജന പ്രഖ്യാപനങ്ങൾ നടത്തിയത്
Related Posts
Add A Comment