ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാ ഡിവൈസ് ഒരുക്കുകയാണ് മലയാളി സ്റ്റാർട്ടപ്. റെഡ് ബട്ടൻ എന്ന് പേരിട്ട ഡിവൈസ് പുറത്തിറക്കുന്നത് R Button Technologies and Solutions Pvt Ltd എന്ന സ്റ്റാർട്ടപ്പാണ്. റെഡ് ബട്ടൺ പബ്ലിക് റോബോട്ടിക് പ്രൊട്ടക്ഷൻ – സ്പെക്ട്രം എന്നാണ് പ്രൊഡക്റ്റിന്റെ പേര്.
റെഡ് ബട്ടൺ മെഷീനുകൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. ആലുവ ബസ് സ്റ്റേഷനിൽ പൈലറ്റ് പ്രോജക്റ്റായി മെഷീൻ സ്ഥാപിച്ചിരുന്നു. ഇപ്പോൾ എറണാകുളത്ത് CIAL, Kalady Jn, MC Road, തിരുവനന്തപുരത്ത് Kawadiar, Kazhakoottam, തൃശ്ശൂരിൽ MO Road ( Trichur ) Sakthan Taxi Stand എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ പൊതു സംരക്ഷണ സംവിധാനം കേരളത്തിലുടനീളം ഏർപ്പെടുത്തുന്നതിനായി 250 സ്ഥലങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
360 ഡിഗ്രി വിഷ്വൽ സ്കാൻ ക്യാമറയും 24 x7 നൈറ്റ് വിഷൻ റെക്കോർഡിംഗും ഈ മെഷീനിലുണ്ട്. നാല് വർഷത്തെ പ്രയത്നഫലമായാണ് ഇത്തരമൊരു സംവിധാനം നിർമിക്കാനായതെന്ന് ഫൗണ്ടർമാർ പറയുന്നു. ഇത് ഒരു സെമി റോബോട്ടിക് പബ്ലിക് പ്രൊട്ടക്ഷൻ മെക്കാനിസമാണ്, സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ നിന്ന് രക്ഷ നേടാനും മിനിറ്റിനുള്ളിൽ പോലീസിന്റെ സഹായം നേടാൻ സഹായിക്കുന്നു.