ഈ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാകുമെന്ന് India Ratings റിപ്പോർട്ട്
കോവിഡ് കാരണം NRI നിക്ഷേപത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് റിപ്പോർട്ട്
തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറച്ചതും NRI ധനവരവ് കുറയാൻ ഇടയാക്കിയിട്ടുണ്ട്
ഈ വർഷം പ്രവാസികളുടെ റെമിറ്റൻസിൽ 23% കുറഞ്ഞേക്കുമെന്ന് ലോക ബാങ്കും പറഞ്ഞിരുന്നു
ധനവരവ് 2019ലെ 83 ബില്യൺ ഡോളറിൽ നിന്ന് 64 ബില്യൺ ഡോളറായി ചുരുങ്ങും
ആഗോളമാന്ദ്യവും യാത്രാനിയന്ത്രണങ്ങളും 2021ലും ധനവരവിനെ ബാധിക്കുമെന്ന് ലോകബാങ്ക്
ഇന്ത്യയിലേക്ക് പ്രവാസി റെമിറ്റൻസിൽ 55% ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്
എണ്ണവിലയിലെ തുടർച്ചയായ ഇടിവ്, കോവിഡ് -19 ഇവ ഗൾഫ് നിക്ഷേപത്തെ ബാധിച്ചു
മുംബൈ ആസ്ഥാനമായുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് India Ratings