യുഎസിലെ നിരോധന ഭീഷണിയിലും TikTok ബിസിനസ് വിപുലീകരിക്കുന്നു
അടുത്ത മൂന്ന് വർഷത്തിനുളളിൽ 3,000 ത്തോളം എഞ്ചിനീയർമാരെ പുതിയതായി നിയമിക്കും
യൂറോപ്പ്,കാനഡ,യുഎസ്,സിംഗപ്പൂർ എന്നിവിടങ്ങളിലാണ് ByteDance നിയമനം നടത്തുക
ചൈനക്ക് പുറത്ത് 1000 ത്തോളം എഞ്ചിനിയർമാരാണ് ബൈറ്റ് ഡാൻസിനുളളത്
ഓൺലൈൻ റീട്ടെയ്ലർ Shopify പരസ്യ പ്രചാരണത്തിന് TikTok നൊപ്പം കൈ കോർക്കും
Shopify ക്കു വേണ്ടി യുഎസിൽ പരസ്യ വീഡിയോകൾ നിർമിച്ച് TikTok പ്രമോഷൻ നടത്തും
ഷോപ്പബിൾ വീഡിയോ പരസ്യത്തിലൂടെ വ്യാപാരികൾക്ക് ഉല്പന്നങ്ങൾ വിൽക്കാനാകും
യുഎസിൽ 100 മില്യൺ യൂസേഴ്സാണ് ടിക് ടോക്കിനുളളത്
കനേഡിയൻ കമ്പനിയായ ഷോപ്പിഫൈയുടെ പ്ലാറ്റ്ഫോമിൽ ഒരു മില്യൺ മർച്ചന്റ്സാണുളളത്
യൂറോപ്പിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും കൂട്ടുകെട്ട് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
സൗത്ത് ഈസ്റ്റ് ഏഷ്യ ഹെഡ്ക്വാർട്ടേഴ്സായി സിംഗപ്പൂരാണ് ByteDance തെരഞ്ഞെടുത്തിട്ടുളളത്
നവംബർ 12നകം യുഎസിലെ പ്രവർത്തനങ്ങളിൽ ടിക് ടോക്കിന് തീരുമാനമെടുക്കണം