ജോ ബൈഡന്റെ നേതൃത്വത്തിൽ നയതന്ത്ര-വ്യാപാരബന്ധം ഊഷ്മളമാകുമെന്ന് പ്രതീക്ഷ
ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് യു എസ്
2019ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത വ്യാപാരത്തിന്റെ 10% യുഎസുമായി ചേർന്നാണ്
ഡിജിറ്റൽ ടെക്നോളജിയിൽ ഇന്ത്യൻ പങ്കാളിത്തം യുഎസിന് അത്യന്താപേക്ഷിതമാണ്
AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ മേഖലയിലെ സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യും
പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, എനർജി മേഖലകളിൽ കൂടുതൽ അടുക്കാം
തൊഴിൽ വിസ സംബന്ധിച്ചുളള ബൈഡന്റെ സമീപനം ഐടി മേഖലക്ക് വൻതോതിൽ ഗുണം ചെയ്യും
കയറ്റുമതി ചെയ്യുന്ന 1,945  ഇന്ത്യൻ ഉല്പന്നങ്ങൾ തിരികെ GSP  ലിസ്റ്റിൽ വരാം
സ്റ്റീൽ, അലുമിനിയം ഇവയുടെ ഇറക്കുമതി തീരുവ കൂട്ടിയത് നീക്കം ചെയ്യുന്നതും ആവശ്യമാണ്
ഇനിയും ഒപ്പ് വച്ചിട്ടില്ലാത്ത ‘Mini’ Trade Deal ആണ് ബൈഡന് മുന്നിലുളള മറ്റൊരാവശ്യം
നിലവിലെ യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾ  ഇന്ത്യക്ക്  ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു
2019ൽ  146.1 ബില്യൺ ഡോളർ വ്യാപാരമാണ്  ഇന്ത്യക്കും യുഎസിനുമിടയിൽ നടന്നത്

Share.

Comments are closed.

Exit mobile version