കോവിഡിൽ നിന്ന് രക്ഷ നേടാൻ ഹൈടെക് ഹെൽമറ്റുമായി കമ്പനികൾ
മാസ്കിന് പകരം ശക്തമായ പ്രതിരോധം ഹെൽമറ്റ് നൽകുമെന്ന് അവകാശവാദം
PAPR (powered air purifying respirator) ഹെൽമറ്റ് എന്നാണ് വിശേഷണം
VZYR Technologies എന്ന കനേഡിയൻ കമ്പനിയുടേതാണ് BioVYZR
നെഞ്ച് വരെ മൂടി നിൽക്കുന്നതാണ് BioVYZR എയർ പ്യൂരിഫൈയിംഗ് ഷീൽഡ് നൽകും
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫാനും ഫിൽട്ടർ റെസ്പിറേറ്റർ സിസ്റ്റവും ഷീൽഡിലുണ്ട്
ഉളളിലേക്കെടുക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു, പഴയ വായുവിനെ പുറന്തളളുന്നു
12 മണിക്കൂറോളം പ്രവർത്തനക്ഷമമാണ് ബാറ്ററിയെന്ന് നിർമാതാക്കൾ
ടെക്സസ് ആസ്ഥാനമായ Valhalla Medical Design കമ്പനിയും ഹെൽമറ്റ് നിർമിക്കുന്നു
കമ്പനിയുടെ NE-1 എന്ന ഹെൽമറ്റ് മോട്ടോർ സൈക്കിൾ ഹെൽമറ്റിന് സമാനമാണ്
എയർ ഫിൽട്ടറിംഗ് സിസ്റ്റത്തിന് പുറമേ മൈക്രോഫോൺ, സ്പീക്കർ ഇവയുമുണ്ട്
Bluetooth സംവിധാനമുളളതിനാൽ ഫോൺ കോൾ ചെയ്യാം, പാട്ടും കേൾക്കാം
Utah- ആസ്ഥാനമായ Hall Labs 3000ത്തോളം PAPR ഹെൽമറ്റുകൾ വിറ്റു കഴിഞ്ഞു
മുഖം മറയ്ക്കുന്നില്ലെന്നത് തന്നെയാണ് ഹെൽമറ്റുകൾ ജനപ്രിയമാക്കുന്നത്
149 ഡോളർ മുതൽ ഹെൽമറ്റുകൾക്ക് കമ്പനികൾ വില നിശ്ചയിച്ചിട്ടുണ്ട്