ഫാസ്റ്റ്ടാഗ് ഉണ്ടായിട്ടും ടോൾ പ്ളാസകളിൽ നീണ്ട ക്യൂവോ അവഗണനയോ ഒരു വാഹന ഉടമ നേരിടുന്നുണ്ടോ?  രാജ്യത്തെ ഫാസ്റ്റ്ടാഗ്  ടോൾ ബൂത്തുകളിൽ നയാ പൈസ കൊടുക്കാതെ നിങ്ങൾക്ക് യാത്രചെയ്യാം. നിങ്ങൾ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. തിരക്കേറിയ ഒരു ടോൾ പ്ലാസ കടന്നുപോകുന്ന ഡ്രൈവർക്ക് നയാ പൈസ ടോൾ നൽകാതെ യാത്രചെയ്യാൻ അവകാശം ഉറപ്പു നൽകുന്നുണ്ട് നാഷണൽ ഹൈവേ അതോറിറ്റി  ടോൾബൂത്തുകളുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച മാർഗനിർദ്ദേശങ്ങൾ.

ഫാസ്റ്റ്ടാഗ്  ഉള്ള ബൂത്താണെങ്കിൽ  പണമീടാക്കാൻ പത്തുസെക്കണ്ടിലധികം  കാലതാമസം അരുത് , നൂറു മീറ്ററിലധികം ദൂരത്തേക്ക് ബൂത്തിൽ വാഹന നിര പാടില്ല എന്നിവയാണ് രണ്ടു ഉറപ്പുകൾ.  ഫാസ്ടാഗ് ഘടിപ്പിച്ച വാഹനങ്ങൾ ടോൾ പ്ലാസകളിലെ പ്രത്യേക ഫാസ്ടാഗ് പാതയിലൂടെ 10 സെക്കൻഡിനുള്ളിൽ കടന്നുപോകണം. ക്യൂവിന് 100 മീറ്ററിൽ കൂടുതൽ നീളമുണ്ടെങ്കിൽ ക്യൂവിലെ വാഹനങ്ങളെ ടോൾ കൊടുക്കാതെ കടന്നുപോകാൻ അനുവദിക്കണം.

50 കോടി രൂപയിൽ കൂടുതൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡുകളിൽ ടോൾ പിരിക്കാൻ അനുമതി നൽകാനുള്ള  കരട് നിയമം സംസ്ഥാന സർക്കാർ തയാറാക്കുന്ന വേളയിൽ ദേശിയ പാതാ അതോറിറ്റിയുടെ ടോൾ ബൂത്തുകളിൽ ഈ മാർഗനിർദേശങ്ങൾ നിലവിലുള്ളതായി  അറിഞ്ഞിരിക്കേണ്ടതാണ്

സൈനിക വാഹനങ്ങൾ, ഭരണകർത്താക്കൾ പോലുള്ള വിഐപികളുടെ വാഹനങ്ങൾ, പൊതുഗതാഗത്തിന് ഉപയോഗിക്കുന്ന വാഹങ്ങൾ, ടൂ വീലറുകൾ എന്നിവയ്ക്ക് മാത്രമാണ് ടോൾ ഇളവുകൾ ഉള്ളത്. മറ്റെല്ലാ വാഹനങ്ങളും നിശ്ചിത ടോൾ കൊടുത്തേ മതിയാവൂ. യാത്രക്കാരുടെ സൗകര്യാർത്ഥം ടോൾ പ്ളാസകളിലെ നീണ്ട ക്യൂ ഇല്ലാതാക്കുന്നതിന് വേണ്ടി ചില സംവിധാനങ്ങളുണ്ട്. അതിലൊന്നാണ് ഫാസ്റ്റ്ടാഗ് .   അടുത്തിടെയാണ് നാഷണൽ ഹൈവേ അതോറിറ്റി (എൻഎച്ച് എഐ ) ടോൾബൂത്തുകളുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചത്.

പത്തുസെക്കൻഡ് റൂൾ The “10 second rule”

പുതുക്കിയ മാർഗനിർദ്ദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പത്തുസെക്കൻഡ് റൂൾ എന്നത്. പണം കൊടുത്ത് ടോൾ ബൂത്തുകൾ കടക്കുന്നതിന് ഏറെ സമയം നഷ്ടമാക്കുന്നു എന്ന് വ്യക്തമായതോടെയാണ് ഫാസ്റ്റ്ടാഗ് സംവിധാനം ഏർപ്പെടുത്തിയത്. വാഹനം ടോൾ ബൂത്തിലൂടെ കടന്നുപോകുന്നമ്പോൾ പ്രത്യേക സംവിധാനത്തിലൂടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക ഈടാക്കുകയാണ് ചെയ്യുന്നത്. ഞാെടിയിട മാത്രം മതിയാവും ഇതിന്. എന്നാൽ ഈ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഫാസ്റ്റ്ടാഗ് കൊണ്ട് കാര്യമില്ല . പത്തുസെക്കൻഡ് റൂളും പറയുന്നത് ഇതുതന്നെയാണ്. ടോൾ ബൂത്തിൽ പത്തുസെക്കൻഡിൽ കൂടുതൽ ഒരു വാഹനം കാത്തുനിൽക്കേണ്ടി വന്നാൽ ആ വാഹനത്തെ ടോൾ നൽകാതെ കടത്തിവിടണം എന്നാണ് പുതുക്കിയ മാർഗ നിർദ്ദേശത്തിൽ പറയുന്നത്. എത്ര തിരക്കുള്ള സമയത്തും ഈ നിയമം ബാധകമാണ്.

ഫാസ്റ്റ്ടാഗ്  ഇല്ലാത്ത വാഹനങ്ങൾക്ക് ഇത് ബാധകമല്ലെന്ന് പ്രത്യേകം ഓർമ്മിക്കണം. ഒരു ഫാസ്റ്റ്ടാഗിന്  അഞ്ചുവർഷം മാത്രമാണ് സാധുത. ഇതിൽ ആവശ്യത്തിന് പണം ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് വാഹന ഉടമയാണ്. മതിയായ ബാലൻസ് ഇല്ലെങ്കിൽ ഉടൻ ഫാസ്റ്റ്ടാഗ് അക്കൗണ്ടിലേക്ക് പണം അടയ്ക്കണം.

100 മീറ്റർ നിയമം “100 meter rule”

പത്ത് സെക്കൻഡ് റൂളിനൊപ്പം പ്രാധാന്യം ഉള്ളതാണ്  ടോൾ പ്ലാസകളിലെ എന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ  “100 മീറ്റർ നിയമം”. പത്തുസെക്കൻഡ് ടോൾ ബൂത്തിൽ കാത്തുനിൽക്കുന്ന സമയത്തെയാണെങ്കിൽ 100 മീറ്റർ നിയമം വ്യക്തമാക്കുന്നത് ക്യൂവിന്റെ നീളത്തെയാണ് ടോൾ ബൂത്തിലെ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിൽ കൂടുതലാണെങ്കിൽ, 100 മീറ്റർ പരിധിക്കുള്ളിൽ ക്യൂ കുറയുന്നത് വരെ വാഹനങ്ങൾക്ക് ടോൾ നൽകാതെ കടന്നുപോകാം; ഗതാഗതക്കുരുക്ക് വളരെ ദൈർഘ്യമേറിയതായിരിക്കുമ്പോൾ വാഹനങ്ങളെ  സൗജന്യമായി കടന്നുപോകാൻ മാർഗനിർദേശം അനുവദിക്കുന്നു

  ക്യൂവിന്റെ നീളം 100 മീറ്ററിൽ കൂടുലാണെന്ന് എങ്ങനെ തിരിച്ചറിയും?

 ക്യൂവിന്റെ നീളം 100 മീറ്ററിൽ കൂടുലാണെന്ന്  വാഹന ഉടമകൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനുളള സംവിധാനവും ടോൾ ബൂത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ടോൾ ലൈനുകളിലും ഉള്ള മഞ്ഞ ലൈൻ മാർക്കറുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇതുതന്നെയാണ് 100 മീറ്റർ ലൈനും. വാഹനത്തിൽ ഇരുന്ന് വെറുതേ വശത്തേക്ക് ഒന്നുനോക്കിയാൽ ഇക്കാര്യം ഏതൊരാൾക്കും വ്യക്തമാകും.നിയമങ്ങൾ ഇങ്ങനെ പറയുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ടോൾ ബൂത്ത് ജീവനക്കാർ അനുവദിക്കാറില്ല. അങ്ങനെയുള്ള അവസരത്തിൽ അധികൃതർക്ക് പരാതി നൽകാനും അവസരമുണ്ടാകും.

എങ്ങിനെ പരാതിപ്പെടാം?

ടോൾ പ്ലാസയിലെ 10 സെക്കൻഡ് നിയമം, 100 മീറ്റർ നിയമം എന്നിവ   ലംഘിക്കപ്പെടുമ്പോൾ പരാതിപ്പെടാൻ  NHAI  ഹെൽപ്പ് ലൈൻ നമ്പറായ 1033-ൽ ബന്ധപ്പെടാം; ടോൾ ബൂത്തിൽ അനുഭവപ്പെടുന്ന കാലതാമസത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു ടോൾ ഫ്രീ നമ്പറാണിത്.

Fastag users can now pass toll booths without paying extra toll if they follow the 10-second and 100-meter rules. Learn how to avoid delays and ensure a smooth journey on national highways.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version