Restaurant പാർട്ണേഴ്സിന് നിന്ന് കമ്മീഷൻ വാങ്ങുന്നത് Zomato ഒഴിവാക്കി

റസ്റ്റോറന്റ് പാർട്ണേഴ്സിന് നിന്ന് കമ്മീഷൻ വാങ്ങുന്നത് Zomato ഒഴിവാക്കി. Takeaway സർവ്വീസിനുളള കമ്മീഷനും പേയ്മെന്റ് ഗേറ്റ് വേ ചാർജ്ജുമാണ് ഒഴിവാക്കിയത്.

കോവിഡിൽ നിന്ന് കരകയറാൻ റസ്റ്റോറന്റുകളെ സഹായിക്കാനാണ് നീക്കം. ഏതാനും മാസങ്ങളായി ടേക്ക് എവേ ഓർഡറുകളിൽ 200%ത്തിലധികമാണ് വർദ്ധനവ്. ഓർഡറുകളുടെ മൂല്യത്തിനനുസരിച്ച് 18-40% വരെയായിരുന്നു കമ്മീഷൻ. ഓർഡറുകളുടെ വലുപ്പവും റെസ്റ്റോറന്റ് ടൈപ്പും കണക്കാക്കിയാണ് കമ്മീഷൻ. കമ്മീഷൻ ചാർജ്ജുകൾ കുറയ്ക്കണമെന്ന് Hotel & Restaurant Associations ആവശ്യപ്പെട്ടിരുന്നു.

മുൻ‌കാല പ്രാബല്യത്തോടെ കമ്മീഷൻ ചാർജ്ജ് 5% കുറയ്ക്കണമെന്നായിരുന്നു ആവശ്യം. രാജ്യത്തുടനീളമുള്ള 55,000-ലധികം റസ്റ്റോറന്റുകൾ ടേക്ക് എവേ സേവനം ഉപയോഗിക്കുന്നു. ആഴ്ചയിൽ പതിനായിരക്കണക്കിന് ടേക്ക് എവേ ഓർഡറുകൾ നിർവ്വഹിക്കുന്നതായി Zomato. ഭാവിയിൽ ഫുഡ് ഡെലിവറി മേഖല പ്രതിമാസം 15% -25% വരെ വളരുമെന്ന് കരുതുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version