ഡബിൾ ഡെക്കർ കോച്ചുമായി ഇന്ത്യൻ റെയിൽവേ, വേഗത 160 km/h
Kapurthala Rail Coach Factory (RCF) ആണ് സെമി ഹൈ സ്പീഡ് കോച്ച് നിർമ്മിച്ചത്
ഏറ്റവും നൂതന സൗകര്യങ്ങളും ഡിസൈനും ഉൾക്കൊള്ളുന്നതാണ് പുതിയ കോച്ച്
പുതിയ കോച്ചിന് 120 സീറ്റുകളും ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുമുണ്ട്
അപ്പർ ഡെക്കിൽ 50 പേർക്കും ലോവർ ഡെക്കിൽ 48 പേർക്കും ഇരിക്കാനാകും
പിൻവശത്തെ മിഡിൽ ഡെക്കിലാണ് 22 സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്
പാസഞ്ചർ റിഫ്രഷ്മെന്റിനായി ഓരോ കോച്ചിലും ഒരു മിനി പാൻട്രിയുമുണ്ട്
ബോഗി ഡിസൈനിൽ അത്യാധുനിക എയർ സ്പ്രിംഗ് സസ്പെൻഷൻ സിസ്റ്റമാണുളളത്
GPS അടിസ്ഥാനമാക്കിയ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം കോച്ചിലുണ്ടാകും
ഫയർ&സ്മോക്ക് ഡിറ്റക്ഷൻ, CCTV ക്യാമറ എന്നിവ സുരക്ഷക്കായി സജ്ജീകരിച്ചിട്ടുണ്ട്
ലഖ്‌നൗവിലെ RDSO അനുമതി നൽകിയാൽ കോച്ച് തിരക്കേറിയ റൂട്ടുകളിൽ ഓടും