Cars24, യൂസ്ഡ് കാർ പ്ലാറ്റ്ഫോമിലൂടെ 100$ കോടി  വാല്യുവേഷനിലെത്തി പ്രചോദനമായ സ്റ്റാർട്ടപ്പ്

യൂസ്ഡ് കാറുകൾ അഥവാ സെക്കൻഹാൻഡ് കാറുകൾ വിൽക്കുന്ന എത്രയോ ഏജൻസികളെ നമുക്ക് പരിചയമാണ്. കേരളത്തിൽ വർഷങ്ങൾക്ക് മുമ്പേ ഇത്തരം സംരംഭങ്ങൾ നല്ല ലാഭം കൊയ്തിട്ടുമുണ്ട്. എന്നാൽ 100 കോടി ഡോളർ വാല്യുവേഷനിലെത്തി.ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോൺ സ്റ്റാർട്ടപ്പ് ആയതും ഇത്തരമൊരു യൂസ്ഡ് കാർ പ്ലാറ്റ്ഫോമാണ്. Gurgaon- ആസ്ഥാനമായുള്ള യൂസ്ഡ് കാർ വെബ്‌സൈറ്റ് Cars24 ആണ് സ്റ്റാർട്ടപ്പുകൾക്കിടയിലെ പുതിയ താരം.

കൊറോണ വൈറസ് ലോക്ക് ഡൗൺ കാലത്ത് പബ്ലിക് ട്രാൻസ്പോർട്ട് പൂർണമായും നിലച്ചതോടെയാണ് Cars24 ന്റെ ബിസിനസ് ഗണ്യമായി ഉയർന്നത്. കാർസ് 24ന്റെ  സെക്കന്റ്ഹാൻഡ് വാഹന പ്ലാറ്റ്ഫോമിന് ഇതോടെ പ്രിയമേറി.

Sequoia Capital ൽ ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റായിരുന്ന വിക്രം ചോപ്ര 2015ലാണ് കാർസ് 24 ആരംഭിക്കുന്നത്. യുഎസിലേക്ക് താല്ക്കാലികമായി പോകേണ്ടി വന്നപ്പോൾ സ്വന്തം കാർ വിൽക്കുന്നതിന് നേരിട്ട തടസ്സങ്ങളും കാലതാമസവുമാണ് വിക്രം ചോപ്രയ്ക്ക് കാർസ് 24 ആരംഭിക്കാൻ പ്രേരണയായത്. നൂലാമാലകളില്ലാതെ സുരക്ഷിതവും സുതാര്യവുമായ ഇടപാടാണ് ഉപഭോക്താക്കളുമായുളളതെന്ന് വിക്രം ചോപ്ര പറയുന്നു.  ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത നേടിയതോടെ വളർച്ചയിലും മുന്നേറ്റമുണ്ടായി.

പുതിയ കാറുകൾ വാങ്ങാതെ pre-owned കാറുകൾ വാങ്ങുന്നവരുടെ എണ്ണം ഉയർന്നത് കാർസ് 24ന് ഗുണം ചെയ്തു. IndianBlueBook ന്റെ കണക്ക് അനുസരിച്ച് 2018-19 ൽ രാജ്യത്ത് പുതിയ കാറുകളുടെ വിൽപന 3.6 മില്യൺ യൂണിറ്റായിരുന്നെങ്കിൽ യൂസ്ഡ് കാർ വിൽപന 4 മില്യൺ യൂണിറ്റായിരുന്നു.

ഈ വർഷം മധ്യത്തിൽ പ്രീ-ലോക്ക് ഡൗൺ ലെവലി‍ൽ നിന്നും 20% വളർച്ച കമ്പനി നേടി.  വാർഷിക ഇടപാടുകൾ നിലവിൽ 2,00,000 യൂണിറ്റ് കവിഞ്ഞതായി Cars24 പറയുന്നു. gross annual revenue 600 മില്യൺ ഡോളർ  ആണ് ലക്ഷ്യമിടുന്നത്. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കായുള്ള പ്രമുഖ മാർക്കറ്റ് പ്ലേസിൽ നിന്നും  Cars24, വെഹിക്കിൾ സർവീസിംഗ്, ഫിനാൻസിംഗ് എന്നിവയിലേക്കും ടൂവീലർ ബിസിനസിലേക്കും  കടന്നിരിക്കുന്നു. ലോക്ക്ഡൗണിലാണ് ടൂവീലർ ബിസിനസ് തുടങ്ങിയത്.

കഴിഞ്ഞ 6 മാസത്തിനുളളിൽ 3000 ത്തിലധികം ടൂവീലർ വിറ്റതായി കമ്പനി അവകാശപ്പെടുന്നു. NBFC ലൈസൻസ് നേടിയാണ് 2 hr ഈസി ലോൺ സർവീസിന് സ്റ്റാർട്ടപ്പ് തുടക്കമിട്ടത്. രാജ്യത്ത് 35 നഗരങ്ങളിലായി 230 Cars24 ഔട്ട്ലൈറ്റുകളാണ് ഉളളത്. ഇന്ത്യൻ ക്രിക്കറ്റ്  മുൻ ക്യാപ്റ്റൻ എം എസ് ധോണിയും Cars24 നിക്ഷേപകനാണ്. DST Global ന്റെ പുതിയ നിക്ഷേപവും യൂണികോൺ പദവിയും വന്നതോടെ Cars24 Financial Services, ടൂവീലർ ബിസിനസ് എന്നിവ വികസിപ്പിക്കുകയാണ് ഇനി  വിക്രം ചോപ്രയുടെ ലക്ഷ്യം.

ബില്യണയർ Yuri Milnerടെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനമായ DST Global നയിച്ച Series E റൗണ്ടിലെ 200 മില്യൺ ഡോളർ  ഫണ്ടിംഗിന് ശേഷമാണ് കാർസ് 24 ന്റെ മൂല്യം ഒരു ബില്യൺ ഡോളറിലേക്ക് ഉയർന്നത്. സെക്കന്റ് ഹാൻഡ് കാർ വിൽപനയിലൂടെ രാജ്യത്ത് ഒരു സ്റ്റാർട്ടപ്പ് യൂണികോണായത് വലിയ പ്രചോദനമാണ് സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിന് ഉണ്ടക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version