സ്മാർട്ട് അഗ്രികൾച്ചർ സൊല്യൂഷനുമായി Vodafone Idea
നോക്കിയയുമായി ചേർന്നാണ് സ്മാർട്ട് അഗ്രികൾച്ചറൽ നടപ്പാക്കുന്നത്
രാജ്യത്ത് കർഷകരുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക
100 നഗരങ്ങളിൽ നടപ്പാക്കുന്ന പ്രോജക്ട് 50,000 കർഷകർക്ക് പ്രയോജനമാകും
SmartAgri പ്രോജക്ട് സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൃഷിയിൽ ഉപയോഗിക്കുന്നു
ചെറുകിട കർഷകർക്ക് സുസ്ഥിര കൃഷിരീതി പദ്ധതി വാഗ്ദാനം ചെയ്യുന്നു
കാലാവസ്ഥാ പ്രവചനം, മണ്ണിന്റെ ഗുണനിലവാരം ഉൾപ്പെടെ പദ്ധതിയുെട ഭാഗമാണ്
SmartAgri പ്രോജക്ടിലൂടെ കർഷകർക്ക് കൃഷി ചെയ്യാനുള്ള സപ്പോർട്ട് സിസ്റ്റം ഒരുക്കും
100,000 ഹെക്ടർ കൃഷിഭൂമിയിൽ 400ഓളം സെൻസറുകൾ സ്ഥാപിച്ച് ഡാറ്റ ശേഖരിക്കും
ക്ലൗഡ് ബേസ്ഡ് SmartAgri ആപ്പിലൂടെ ഡാറ്റ വിശകലനം ചെയ്യും
പ്രാദേശിക ഭാഷയിലും ആപ്പ് സേവനം കർഷകർക്ക് ലഭ്യമാകും