സൈബർ ആക്രമണങ്ങളിലെ ഇരകൾക്ക് വേദനയില്ല എന്നൊരു ധാരണ പൊതുവെ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകയും സൈബർ സാഥി ഫൗണ്ടറുമായ Adv.NS Nappinai അഭിപ്രായപ്പെട്ടു. മാനസിക സംഘർഷം മാത്രമല്ല, സാമ്പത്തിക നഷ്ടവും സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന സ്ത്രീകൾ അനുഭവിക്കുന്നു. സൈബർ അറ്റാക്കിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമ സംരംക്ഷണമുൾപ്പെടെ ഉറപ്പാക്കാൻ ഇന്ന് കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിന്റേയും വേൾഡ് ലേണിംഗിന്റേയും ചാനൽ അയാം ഡോട്ട് കോമിന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച She Power വെർച്വൽ ഹാക്കത്തോണിലാണ് NS Nappinai ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.