Motovolt Mobility രാജ്യത്തെ ആദ്യ Smart E-Cycles പുറത്തിറക്കി
ടെന്നീസ് ഐക്കൺ ലിയാണ്ടർ പേസ് സ്മാർട്ട് ഇ-സൈക്കിൾ അവതരിപ്പിച്ചു
Hum, Kivo Standard, Kivo Easy, Ice എന്നിങ്ങനെ നാല് മോഡലാണ് അവതരിപ്പിച്ചത്
ഇ-കൊമേഴ്‌സ് ഡെലിവറിക്കനുയോജ്യമായ മൾട്ടി-യൂട്ടിലിറ്റി സൈക്കിളാണ് Hum
Kivo Standard, Kivo Easy എന്നിവ ജോലിക്കും ഉല്ലാസയാത്രക്കും അനുയോജ്യമാണ്
കാഷ്വൽ സ്റ്റൈൽ ICE ഫോൾഡബിളും മിനിമലിസ്റ്റ് കണ്ടംപ്രറി ഡിസൈനിലുളളതുമാണ്
ആക്‌സസറീസിനൊപ്പം ഇ-സൈക്കിൾ വില 25,000 മുതൽ 40,000 രൂപ വരെ ആയിരിക്കും
30ഓളം ആക്സസറീസും കസ്റ്റമൈസേഷൻ ഓപ്ഷനും Motovolt വാഗ്ദാനം ചെയ്യുന്നു
iOS – Android അധിഷ്ഠിത “Motovolt”എന്ന ആപ്പുമായി സൈക്കിൾ കണക്ട് ചെയ്തിരിക്കുന്നു
ഓഫ്‌ലൈൻ, ഓൺലൈൻ സ്റ്റോറുകളിലൂടെയാകും സൈക്കിൾ വിൽപ്പന
METRO Cash & Carry India എന്നിയുടെ ഓഫ്‌ലൈൻ സ്റ്റോറുകളിലെല്ലാം സൈക്കിൾ ലഭ്യമാകും
ആദ്യ ഘട്ടത്തിൽ 100 കോടി രൂപ ഇൻവെസ്റ്റ്മെന്റാണ് Motovolt ഇ-സൈക്കിളിൽ നടത്തുന്നത്
Motovolt Mobility Pvt Ltd, കൊൽക്കത്ത ആസ്ഥാനമായ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയാണ്
കൊൽക്കത്തയിലാണ് മാനുഫാക്ചറിംഗ് യൂണിറ്റും R&D പ്രൊഡക്റ്റ് ടെസ്റ്റിംഗും
എഞ്ചിനീയറിംഗ് ഡിസൈൻ- പ്രോട്ടോടൈപ്പ് യൂണിറ്റ് ബംഗലുരുവിലാണ്
രാജ്യത്തെ B2B – B2C സെഗ്മെന്റ്സാണ് Motovolt പ്രധാനമായും ലക്ഷ്യമിടുന്നത്