രാജ്യത്ത് നവംബർ വരെ നടന്നത് മൂന്നര കോടിയോളം സൈബർ ആക്രമണങ്ങൾ
2020 ജനുവരി മുതൽ നവംബർ വരെയുള്ള വിവിധ തരം സൈബർ ആക്രമണങ്ങളാണിത്
കഴിഞ്ഞ വർഷത്തെ കണക്കുകളിൽ 1 കോടി 80 ലക്ഷം സൈബർ അറ്റാക്കുകളായിരുന്നു
ലോകത്താകമാനം സൈബർ അറ്റാക്ക് 300 കോടിയിലധികം സൈബർ അറ്റാക്കുകളാണ് നടന്നത്
ലോകമാകമാനം 242% വർദ്ധനവാണ് സൈബർ അറ്റാക്കിൽ ഉണ്ടായിരിക്കുന്നത്
2019ൽ 969 ദശലക്ഷം സൈബർ ആക്രമണങ്ങൾ മാത്രമാണ് കണ്ടെത്തിയിരുന്നത്
കോർപറേറ്റ് കമ്യൂണിക്കേഷൻ ആപ്ലിക്കേഷനിൽ 1.7 മില്യൺ Malicious files 2020ൽ ഉണ്ടായി
വർക്ക് ഫ്രം ഹോം ആയതിനാൽ ഈ വർഷം സൈബർ ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു
പുതിയ ജോലി സാഹചര്യങ്ങളിൽ ഹാക്കർമാർക്ക് കടന്നുകയറ്റം എളുപ്പമാക്കി
ഡാറ്റ ട്രാൻസ്ഫറിന് തേർഡ് പാർട്ടി ആപ്ലിക്കേഷൻ കൂടുതൽ ഉപയോഗിക്കപ്പെട്ടു
സുരക്ഷിതമല്ലാത്ത Wi-Fi നെറ്റ്‌വർക്കുകളും കൂടി ആയപ്പോൾ സൈബർ അറ്റാക്ക് രൂക്ഷമായി
Kaspersky സൈബർ സെക്യൂരിറ്റി റിസർച്ചേഴ്സാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്