2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും
2025 ആകുമ്പോഴേക്ക് യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയാകും
സാമ്പത്തിക വളർച്ചയിൽ 2027-ൽ ജർമ്മനിയെയും 2030-ൽ ജപ്പാനെയും ഇന്ത്യ മറി കടക്കും
2019ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ യുകെയെ മറികടന്ന് അഞ്ചാമതെത്തിയിരുന്നു
രൂപയുടെ മൂല്യ വ്യതിയാനം 2020ൽ ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തളളിയിരുന്നു
Centre for Economics and Business Research വാർഷിക റിപ്പോർട്ട് വിശകലനമാണിത്
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2022ൽ 7% വർദ്ധിക്കുമെന്ന് CEBR റിപ്പോർട്ട്
വാർഷിക GDP വളർച്ച 2035ൽ 5.8 ശതമാനമായി കുറയും
2019ൽ GDP വളർച്ച പത്ത് വർഷത്തിലെ താഴ്ന്ന നിരക്കായ 4.2 % ആയിരുന്നു
ഇന്ത്യ കൂടുതൽ സാമ്പത്തികമായി വികസിക്കുമ്പോൾ വളർച്ച മന്ദഗതിയിലായിരിക്കും
ബാങ്കിംഗ് സിസ്റ്റത്തിലെ ദുർബലത, ആഗോള വ്യാപാരം കുറയുക എന്നിവ കാരണമാണിത്
പരിഷ്കാരങ്ങളോട് പൊരുത്തപ്പെടാനുളള കാലതാമസവും വളർച്ചാമുരടിപ്പ് ഉണ്ടാക്കുന്നു
ഇൻഫ്രാസ്ട്രക്ചർ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം വന്നാൽ പ്രൊഡക്ടിവിറ്റി വർദ്ധിക്കും
2028-ൽ ചൈന യുഎസിനെ മറികടന്ന് ലോകത്തിലെ ഒന്നാം സമ്പദ്വ്യവസ്ഥയാകുമെന്നും റിപ്പോർട്ട്