സാമ്പത്തിക നയരൂപീകരണത്തിനായി RBI രാജ്യത്തുടനീളം സർവ്വേ നടത്തുന്നു
ഉപഭോക്തൃ ആത്മവിശ്വാസം തിരിച്ചു പിടിക്കുന്നതിനാണ് Consumer Confidence Survey
പൊതു സാമ്പത്തിക സ്ഥിതി, തൊഴിൽ സാഹചര്യം, വിലനിലവാരം, വരുമാനം, ചെലവ് ഇവ വിലയിരുത്തും
തിരുവനന്തപുരം, ഡൽഹി, ചെന്നൈ ഉൾപ്പെടെ 13 നഗരങ്ങളിലാണ് Consumer Survey
5,400 പേരിൽ നിന്നാണ് സർവേയിൽ പ്രതികരണം തേടുന്നത്
Inflation Expectations സർവ്വേയും രാജ്യത്ത് 18 നഗരങ്ങളിൽ നടത്തും
6,000 ത്തോളം വീടുകളിലായാണ് Inflation Expectations സർവ്വേ നടത്തുന്നത്
സർവ്വേ തിരുവനന്തപുരം, ഡൽഹി, അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ എന്നിവിടങ്ങളിൽ
മൂന്ന് മാസത്തിനുള്ളിലെ വില വ്യതിയാനങ്ങളും പണപ്പെരുപ്പവും സർവ്വേയിലെ വിഷയങ്ങളാണ്
സർവേകളുടെ ഫലം മോണിറ്ററി പോളിസിക്ക് ആവശ്യമായ വിവരങ്ങൾ നൽകുമെന്ന് റിസർവ് ബാങ്ക്
മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം ഫെബ്രുവരി 3 മുതൽ 5 വരെയാണ്
നേരിട്ടും ഫോൺ വഴിയുമുള്ള അഭിമുഖങ്ങളിലൂടെയാകും സർവേകൾ നടത്തുന്നത്
മുംബൈ ആസ്ഥാനമായുള്ള ഏജൻസിയാണ് RBIക്ക് വേണ്ടി സർവ്വേ നടത്തുക
RBI രാജ്യത്തുടനീളം സർവ്വേ നടത്തുന്നു, തിരുവനന്തപുരം ഉൾപ്പെടെ 13 നഗരങ്ങളിൽ
Related Posts
Add A Comment