2020ൽ അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് 30 ഡീലുകളിലൂടെ 152 മില്യൺ ഡോളർ ഫണ്ടിംഗ്
കോവിഡ് ലോക്ക്ഡൗണും തടസ്സങ്ങളും അഗ്രിടെക് സ്റ്റാർട്ടപ്പ് ഡീലിനെ ബാധിച്ചുവെന്ന് റിപ്പോർട്ട്
2019 ൽ 32 ഡീലുകളിലൂടെ 232 മില്യൺ ഡോളറായിരുന്നു അഗ്രിടെകുകൾക്ക് ഫണ്ടിംഗ് കിട്ടിയത്
2018ൽ 69 മില്യൺ ഡോളർ കണക്കാക്കുമ്പോൾ വർഷാവർഷം ഇൻവെസ്റ്റ്മെന്റ് മുന്നേറുന്നു
Venture Intelligence ഡാറ്റ പ്രകാരം 2020 അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് ഗുണകരമായിരുന്നു
വളരുന്ന മേഖല എന്ന നിലയിൽ അഗ്രിടെകുകളിൽ നിക്ഷേപകർക്ക് താല്പര്യം കൂടി വരുന്നു
കോവിഡ് കാലത്ത് അഗ്രിടെക് സ്റ്റാർട്ടപ്പുകൾ കർഷകർക്ക് വലിയ സഹായമായിരുന്നു
വിത്തുകൾ, കീടനാശിനി, ജലസേചനം,സപ്ലൈചെയിൻ മേഖലകളിൽ സ്റ്റാർട്ടപ്പുകളെ ആശ്രയിക്കുന്നു
ഇടത്തട്ടുകാരെ മാറ്റി, സുതാര്യത മെച്ചപ്പെടുത്താനും അഗ്രിടെകുകൾ സഹായിക്കുന്നു
വിളവെടുപ്പിനു മുമ്പു മണ്ണ്, ജല പരിശോധന എന്നിവക്ക് സ്റ്റാർട്ടപ്പുകൾ ടെക്നോളജി ഉപയോഗിക്കുന്നു
വിളവെടുപ്പിന് ശേഷം സപ്ലൈ ചെയിൻ, പ്രോഡക്ട് ഗ്രേഡിംഗ് ഇവയിലും ടെക്നോളജി ഗുണം ചെയ്യുന്നു
അഗ്രി സപ്ലൈ ചെയിനിൽ 2 ബില്യൺ ഡോളറിലധികം സാധ്യതയാണ് വിദഗ്ധർ കണക്കാക്കുന്നത്