സ്ത്രീശാക്തീകരണത്തിൽ വഴികാട്ടിയാകാൻ Gender Park :Dr.PT Muhammad Sunish

ലിംഗസമത്വവിഷയങ്ങളിൽ ഒരു വൺ-സ്റ്റോപ്പ് സൊല്യൂഷൻ എന്നനിലയ്ക്കാണ് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെന്ന് CEO P T മുഹമ്മദ് സുനീഷ്.  അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച She Power വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻഡർ പാർക്ക് അടിസ്ഥാനപരമായി ഒരു ഗവൺമെന്റ് ഇനിഷ്യേറ്റിവാണ്. സാമൂഹ്യനീതി  വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ഇത്  ഇത്തരത്തിലുള്ള ലോകത്തിലെതന്നെ ആദ്യ സംരംഭമാണെന്നു പറയാം. കോഴിക്കോട് 24 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്.
ജെൻഡർ പാർക്ക് ഒരു കൺവെർജൻസ് സെന്ററാണ്. പോളിസി, റിസർച്ച്, വനിതാശാക്തീകരണം, വനിതാസംരംഭകത്വം ഇവയെല്ലാം ജെൻഡർ പാർക്കിന്റെ ഭാഗമായി നടക്കുന്നു.  ഇവിടത്തെ പ്രവർത്തനങ്ങളെ പ്രധാനമായും രണ്ടതായി തിരിച്ചിരിക്കുന്നു. ഒന്ന് ക്യാമ്പസ് ഇനിഷ്യേറ്റിവ് മറ്റേത് ഓഫ് ക്യാമ്പസ് ഇനിഷ്യേറ്റിവ്.
ആദ്യത്തെ ഓഫ് ക്യാമ്പസ് ഇനിഷ്യേറ്റിവാണ് ഷീ ടാക്സി പ്രോജക്ട്. 10 വർഷം മുൻപാണ് ഇത് ലോഞ്ച് ചെയ്തത്. ഒലയും ഊബറും കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പാണ് ഷീ ടാക്സി ആരംഭിച്ചത്.
ജെൻഡർ ഗ്യാപ്പ് കുറയ്ക്കുന്നതിനുളള നയങ്ങൾ രൂപീകരിക്കുകയാണ്  പാർക്ക് പ്രധാനമായും ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തിന്റെ അടുത്തഘട്ടമെന്നും പറയാം. കേരളത്തിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. അതിന്റെ ഒന്നാംഘട്ടം നാം പിന്നിട്ടുകഴിഞ്ഞു.  വികസിതം എന്ന് വിലയിരുത്തപ്പെടുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളെ പോലെതന്നെ നമ്മൾ ഇപ്പോൾ ലിംഗസമത്വത്തിലും സ്ത്രീശാക്തീകരണത്തിലും മുന്നേറിക്കഴിഞ്ഞു. എന്നാൽ മറ്റൊരു വശത്ത് ജെൻഡർ ഗ്യാപ് പോലുളള പ്രശ്നങ്ങളിൽ നാം ഇപ്പോഴും പ്രതിസന്ധി നേരിടുന്നു. എങ്ങനെ ഈ അസമത്വം കുറയ്ക്കാം, എങ്ങനെ ഈ ഗ്യാപ്  തരണം ചെയ്യാം എന്നതിലാണ് ഗവൺമെന്റിന്റെ ഫോക്കസ്. ഇതിന് ഇന്ത്യയിലോ ലോകത്ത് തന്നെയോ മുൻമാതൃകകൾ ഇല്ല. പോളിസി മേക്കേഴ്സ്, സ്റ്റേക്ക് ഹോൾഡേഴ്സ് ഇവരുമായി നമ്മൾ ഈ വിഷയം ചർച്ച ചെയ്തു വരുന്നു.  വളരെയധികം ആലോചനകൾക്കുശേഷമാണ് ജെൻഡർ പാർക്കിനുള്ള പ്രോജക്ടുകൾ രൂപംകൊള്ളുന്നത്.
വനിതകൾക്ക് വേണ്ടിയുളള ഒരു പദ്ധതി എന്ന നിലയ്ക്കാണ് പത്ത് വർഷം മുൻപ് ഗവണ്മെന്റ് ജെൻഡർ പാർക്ക് അനൗൺസ് ചെയ്തത്. അന്ന് മാധ്യമങ്ങളും സാധാരണ ജനങ്ങളും അതിനെ കണ്ടത് തേർഡ്ജെൻഡറിനു വേണ്ടിയുളള സംരംഭം എന്ന നിലയിലായിരുന്നു.
2015ൽ ജെൻഡർ പാർക്ക് കോവളത്ത് സംഘടിപ്പിച്ച ജെൻഡർ ഇക്വാളിറ്റി ഇന്റർനാഷണൽ കോൺഫറൻസിലാണ് ട്രാൻസ്ജെൻഡർ കമ്മ്യുണിറ്റിക്ക് വേണ്ടിയുളള ഒരു പോളിസി ഇന്ത്യയിലാദ്യമായി അവതരിപ്പിക്കപ്പെടുന്നത്.  അതിനുശേഷമാണ് ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കായുളള വിവിധ പോളിസികൾ, ഐഡിയകൾ, പ്രോഗ്രാമുകൾ എന്നിവയെല്ലാം വരുന്നത്. ആ പോളിസിയെ അടിസ്ഥാനമാക്കിയാണ് പിന്നീട് ഗവൺമെന്റ് ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കായുളള പദ്ധതികൾ രൂപീകരിച്ചത്.  ജെൻഡർ ഇക്വാളിറ്റി, തേർഡ് ജെൻഡർ എന്നിവയെക്കുറിച്ച ചർച്ച ചെയ്തുകൊണ്ട് തന്നെയാണ്  അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ചുരുക്കത്തിൽ, ഇതെല്ലാമാണ് ജെൻഡർ പാർക്കിന്റെ ഫോക്കസും അജണ്ടയും.
ജെൻഡർ പാർക്കിന്റെ പ്രധാന ഉദ്യമമാണ് ഇന്റർനാഷണൽ വുമൺ ട്രേഡ് സെന്റർ. മുൻബജറ്റിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പ്രസ്റ്റീജിയസ് പ്രോജക്ടാണിത്. സംരംഭകത്വം, ടെക്നോളജി, മാർക്കറ്റ് ആക്സസ് ഇവയിൽ വനിതകൾക്ക് കൂടുതൽ അടിസ്ഥാനസൗകര്യം വാഗ്ദാനം ചെയ്യുന്ന പ്രോജക്ടാണിത്. വുമൺ സ്റ്റാർട്ടപ്പ് ആൻഡ് ഇൻകുബേഷൻ സെന്റർ, ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ ആൻഡ് ഓഫീസസ്, റീട്ടെയ്ൽ -റെന്റ്, ലീസ് സ്പേസസ് ഫോർ വുമൺ, പെർഫോമിംഗ് ആർട്സ് സെന്റർ ഫോർ വുമൺ, സസ്റ്റൈയിനബിൾ ഡവലപ്മെന്റ് സ്പേസ് ഫോർ വുമൺ, എസൻഷ്യൽ സ്കിൽ സെന്റർ, വനിതകൾക്കായി ഹെൽത്ത്-വെൽനസ് സപ്പോർട്ട് സെന്റർ, ജോലി ചെയ്യുന്ന സ്ത്രീകളെ സഹായിക്കാൻ കുട്ടികൾക്കും പ്രായമായവർക്കുമായുള്ള ഡേകെയർ സെന്റർ ഇതൊക്കെയാണ് പ്രോജക്ടിന്റെ ഭാഗമായി വരുന്നത്. ഫണ്ട് ഇപ്പോൾ പൂർണമായും സംസ്ഥാനഗവൺമെന്റിൽ നിന്നുമാണ്. എന്നാൽ വേൾഡ് ട്രേഡ‍് സെന്റർ അഫിലിയേഷൻ ഇതിനുണ്ട്. യുഎൻ വുമണുമായും MoU ഒപ്പു വെച്ചു. ജെൻഡർ പാർക്കിനെ ഒരു സൗത്ത് ഏഷ്യൻ- സൗത്ത് ഇന്ത്യൻ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനു യുഎൻ വുമൺ സഹായവുമുണ്ട്.
അടുത്തത് WiSE ഫെലോഷിപ്പാണ്. Women in Sustainable Entrepreneurship ഫെലോഷിപ്പ് പ്രോഗ്രാം. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരുമായി ചേർന്നാണ് നടപ്പാക്കുന്നത്. 10 വുമൺ ഗ്രാസ്റൂട്ട് എൻട്രപ്രീണേഴ്സ്, 10 മെന്റേഴ്സ് എന്നിവ ഫെലോഷിപ്പിന്റെ ഭാഗമാണ്. അന്താരാഷ്ട്രതലത്തിൽ മാറ്റുരയ്ക്കുന്നതിന് ഗ്രാസ്റൂട്ട് എൻട്രപ്രണറിനെ രൂപപ്പെടുത്തിയെടുക്കുകയാണ് ഫെലോഷിപ്പ് ചെയ്യുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടിയെ ഭിന്നശേഷിക്കാരനായ ഒരാൾ  ട്രെയിനിൽ വെച്ച് ക്രൂരമായി ബലാത്സഗം ചെയ്തു കൊന്നത് നമ്മൾ എല്ലാവരും വായിച്ചതാണ്. ഷീ ടാക്സി എന്ന പ്രോജക്ടിന് പിന്നിലെ ചിന്തയതാണ്. സ്ത്രീകൾക്കു വേണ്ടി സ്ത്രീകളുടെ ഉടമസ്ഥതയിൽ സ്ത്രീകൾ തന്നെ ഓപ്പറേറ്റ് ചെയ്യുന്ന സംരംഭം. വനിതകൾ നേതൃത്വം നൽകുന്ന പല ടാക്സി പ്രോജക്ടുകളും ഉണ്ടെങ്കിലും ആ ഘട്ടത്തിൽ വനിതകളുടെ തന്നെ ഉടമസ്ഥതയിൽ വനിതകൾക്കായി ഒരു സംരംഭം ആദ്യമായിരുന്നു. ഇത്  അവർക്ക് ഒരു വരുമാനമാർഗ്ഗവും  തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആശ്വാസവുമാണ്.  ആദ്യത്തെ മൂന്ന് മാസം 5 ക്യാബുകളിൽ ഒരു മോഡൽ പ്രോജക്ടായി തുടങ്ങിയ സംരംഭം പിന്നീട് 50ഉം ശേഷം ഇന്ന് കേരളത്തിലുടനീളം 75 മുതൽ 100 ക്യാബുകൾ എന്നനിലയിലേക്കും എത്തിയിരിക്കുകയാണ്.  ഒരു സ്റ്റാർഡേർഡ് വരുമാനം എന്ന നിലയിൽ 45000-75000 രൂപ വരെ പ്രതിമാസം നേടാൻ ഇത് അവരെ സഹായിക്കുന്നു. ഷീ ടാക്സി യഥാർത്ഥത്തിൽ വനിതകൾക്ക് ഒരു ജോബ് സെക്ടർ തുറന്നു കൊടുക്കുകയാണ് ചെയ്തത്. ഡ്രൈവിംഗ് -ട്രാൻസ്പോർട്ട് എന്നിവ  കേരളത്തിൽ വനിതകളുടെ മേഖലയായിരുന്നില്ല. ഷീ ടാക്സിക്കു ശേഷം ഡ്രൈവിംഗ് സെക്ടർ വനിതകൾക്ക് ഒരു പുതിയ തൊഴിൽ മേഖല കൂടി തുറന്നു കൊടുത്തു. അതിനു ശേഷം ഗവൺമെന്റ് കൂടുതൽ ശ്രമങ്ങളിലൂടെ വനിത പോലീസ്, വനിത ഡ്രൈവർ എന്നിവരെ നിയമിച്ചു. ഇതൊക്കെ ഷീ ടാക്സിക്കു ശേഷം വന്ന കാതലായ മാറ്റങ്ങളാണ്.
മറ്റൊന്ന് ഷീ ടോയ്ലെറ്റാണ്. ഞാൻ കേരള സംസ്ഥാന വനിതാവികസന   കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആയിരുന്നപ്പോൾ ഷീ ടോയ്ലെറ്റ് പദ്ധതി കൊണ്ടുവന്നു.  ആ സമയത്ത് ടെക്നോപാർക്കിലെ ഒരു സ്റ്റാർട്ടപ്പ് ഇലക്ട്രോണിക് ടോയ്ലറ്റ് സിസ്ററം വികസിപ്പിച്ചിരുന്നു. കുറച്ചു കൂടി സൗകര്യങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ആ ഇലക്ട്രോണിക് ടോയ്ലെറ്റ് സിസ്റ്റത്തെ ഞങ്ങൾ ഷീ ടോയ്ലെറ്റായി കൺവെർട്ട് ചെയ്തു. നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ, ബേബി ഫീഡിംഗ് സപ്പോർട്ട് ഉൾപ്പെടെയായിരുന്നു ടോയ്ലെറ്റ്. ഏകദേശം 15 വർഷം മുൻപ്, ആ സമയത്ത് , അത് വലിയൊരു ചർച്ചാവിഷയമായി.
ഇപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്യുന്നത്  രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സോഷ്യൽ ഇനിഷ്യേറ്റിവ് എൻട്രപ്രണർഷിപ്പ് പ്രോജക്ട് ആണ്. കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ഓരോ പെൺകുട്ടികളെ കണ്ടെത്തുന്നു. പ്രൈമറി ഹെൽത്ത് ചെക്കപ്പിനുളള ബാഗ് പായ്ക്ക് ഉപയോഗിക്കുവാൻ അവരെ പ്രാപ്തരാക്കുന്നു.  ഈ പ്രോജക്ട് ലോഞ്ച് ചെയ്താൽ രാജ്യത്തെ ഏറ്റവും വലിയ സോഷ്യൽ എൻട്രപ്രൈസസ് നെറ്റവർക്ക് ആയിരിക്കുമത്.
ഇതൊക്കെയാണ് ജെൻഡർ പാർക്കിന്റെ പ്രധാന പദ്ധതികൾ. ഒരു വശത്ത് സ്ത്രീ ശാക്തീകാരണം നടത്തുക. മറുവശത്ത് അതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ജെൻഡർ ഇക്വളിറ്റിക്കും ജെൻഡർ ഗ്യാപ്പ് കുറയ്ക്കുന്നത്തിനും വേണ്ടിയും പ്രവർത്തിക്കുക. ഇതിലാണിപ്പോൾ ഫോക്കസ് ചെയ്യുന്നത്.
ഗവൺമെന്റ് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പബ്ലിക് ടോയ്ലെറ്റ് സിസ്റ്റം ആവിഷ്കരിച്ചിട്ടുണ്ട്. അത് ഓപ്പറേറ്റ് ചെയ്യുന്നത് പ്രാദേശീകമായ കുടുംബശ്രീ യൂണിറ്റുകളാണ്. ടോയ്ലെറ്റ് എല്ലായിടത്തുമുണ്ട്. പക്ഷേ പ്രോപ്പറായി മെയ്ന്റനൻസ് ചെയ്യുകയെന്നതാണ് പ്രധാന പ്രശ്നം. പണം പിരിക്കാനിരിക്കുന്ന ആളെ കാണുമ്പോൾ തന്നെ സ്ത്രീകളും കുട്ടികളും ടോയ്ലെറ്റിൽ പോകാൻ മടിക്കുന്ന അവസ്ഥ. ഈ പ്രശ്നം ഒഴിവാക്കാനാണ് ഇലക്ട്രോണിക് ഓട്ടോമേറ്റഡ് സിസ്റ്റം കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി ഇലക്ട്രോണിക്  ടോയ്ലെറ്റ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് ജെൻഡർ പാർക്ക് പരിഗണിക്കുന്നുണ്ട്.  ലോക്കൽ ഷോപ്പുകളിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്. ഇതിലൂടെ ടോയ്ലെറ്റ് ഓപ്പറേറ്റ് ചെയ്യാനുമാകും അവർക്കും വരുമാനം നേടാനും കഴിയും. ഈ രീതിയിലാണ് പബ്ലിക് ടോയ്ലെറ്റ് എന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ഉദ്ദേശിക്കുന്നത്,  മുഹമ്മദ് സുനീഷ് പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനൊപ്പം വേൾഡ് ലേണിംഗ്, അലൂമിനി ടൈസ്, കേരള സ്റ്റാർട്ടപ് മിഷൻ, ജെൻഡർ പാർക്ക് എന്നിവരുടെ സഹകരണത്തോടെയാണ് channeliam.com ഷീ പവർ വെർച്വൽ ഹാക്കത്തോൺ സംഘടിപ്പിച്ചത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version