ഇന്ത്യയിൽ ഡിജിറ്റൽ കറൻസി വരാൻ പോവുകയാണോ?|Digital Currency Is Needed & How To Implement It|Government

ഇടപാടുകളും കച്ചവടവും എല്ലാം ഡിജിറ്റലാകുന്ന കാലത്ത് കാലത്തിന്റെ ആവശ്യം കണ്ടറിഞ്ഞു നീങ്ങുകയാണ് Reserve Bank of India. കറൻസി നോട്ടുകളുടെ ഡിജിറ്റൽ പതിപ്പ് രാജ്യത്തിനാവശ്യമുണ്ടോ എന്നതിനെപ്പറ്റി പഠിക്കുകയാണെന്ന്  RBI അറിയിക്കുന്നു.രാജ്യത്തെ പണമിടപാട് രീതികൾ വിവരിക്കുന്ന ലഘുലേഖയിലാണ് RBI നിലപാട് വ്യക്തമാക്കിയത്.  സ്വകാര്യ digital കറൻസികൾ അടുത്ത കാലത്തായി ജനകീയമായതായി ബാങ്ക് വിലയിരുത്തി. എന്നാൽ market regulators, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്ക് ഡിജിറ്റൽ കറൻസികളുടെ കാര്യത്തിൽ ചില സംശയങ്ങളുണ്ട്.  അതുമായി ബന്ധപ്പെട്ട് ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് അവർ ആശങ്കാകുലരാണ്. എന്നിരുന്നാലും, digital കറൻസി ആവശ്യമുണ്ടോയെന്നും ഉണ്ടെങ്കിൽതന്നെ  അതെങ്ങനെ നടപ്പിൽ വരുത്തണമെന്നതിനെപ്പറ്റിയുമുള്ള ആലോചനകൾ സജീവമാണ്.
Digital അല്ലെങ്കിൽ electronic രൂപത്തിൽ മാത്രം ലഭിക്കുന്ന കറൻസിയുടെ രൂപാന്തരമാണ് digital കറൻസി. ഇതിനെ digital money, electronic money, electronic currency, cyber cash എന്നൊക്കെ വിളിക്കാറുണ്ട്. പല വിദേശ രാജ്യങ്ങളും digital കറൻസി അംഗീകരിക്കുന്നതിനെപ്പറ്റി  ആലോചിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഇന്ത്യയിൽ digital payment സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനു റിസർവ് ബാങ്ക് പല വഴികളും ആലോചിക്കുന്നുണ്ട്. അതിലൊന്നാണ് digital  രൂപ. മൊബൈലുകളിലൂടെയും മറ്റും ഓഫ്‌ലൈനായി payment നടത്താൻ സഹായിക്കുന്ന stored value component on cards സംവിധാനത്തെപ്പറ്റിയും ബാങ്ക് ആലോചിക്കുന്നുണ്ട്.
Central Bank Digital Currency (CBDC) എന്നത് ഒരു രാജ്യത്ത് നിയമപരമായി വ്യവഹാരം ചെയാവുന്നതും സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കറൻസിയാണ്.  “ഇത് electronic കറൻസിയാണ്.  തുല്യ മൂല്യത്തിനുള്ള പണമായോ ബാങ്ക് നിക്ഷേപങ്ങളായോ ഇവ മാറ്റാനോ കൈമാറ്റം ചെയ്യാനോ കഴിയും,” RBI പറയുന്നു.
Payment മേഖലയിൽ അതിവേഗത്തിൽ innovations നടക്കുന്ന കാലമാണിത്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളെ പണമിടപാടുകളുടെ നവീന digital മാർഗ്ഗങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ ഈ മാറ്റങ്ങൾ പ്രേരിപ്പിക്കുന്നുണ്ട്. ക്രിപ്‌റ്റോകറൻസികളുടെ വളർച്ചയോടു കൂടിയാണ് ലോകരാജ്യങ്ങൾ digital കറൻസികളുടെ സ്വന്തം പതിപ്പുകൾ പുറത്തിറക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങുന്നത്.
2020 March മാസത്തിൽ ഇന്ത്യയിൽ 3,435 കോടി digital ഇടപാടുകളിലായി കൈമാറ്റം ചെയ്യപ്പെട്ടത് 1,623 ലക്ഷം കോടി രൂപയാണ്.  2011 മാർച്ചിൽ 96 കോടി ഇടപാടുകളിലായി ക്രയവിക്രയം ചെയ്യപ്പെട്ടത് 498 കോടി രൂപ മാത്രമായിരുന്നു എന്നോർക്കണം.
Digital പണമിടപാടിൽ ആഗോളതലത്തിൽ മുൻനിരയിലാണ് ഇന്ത്യയുടെ സ്ഥാനം. Global Data എന്ന data and analytics കമ്പനി നടത്തിയ സർവേ പ്രകാരം പങ്കെടുത്തവരിൽ 55.4% ആൾക്കാരും ഡിജിറ്റൽ ഇടപാട് നടത്തുന്നവരായിരുന്നു.
യൂറോ സോണിൽ വരുന്ന നാല് വർഷത്തിനുള്ളിൽ CBDC നടപ്പാക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കിന് പദ്ധതിയുണ്ട്.   UK,  US മുതലായ രാജ്യങ്ങളും ഈ വഴിക്കാണ് ചിന്തിക്കുന്നത്.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version