അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന വാഹനവില ഉയർത്തും
സ്റ്റീൽ, അലൂമിനിയമം തുടങ്ങിയവയുടെ വില കൂടുന്നത് വിപണിയിൽ രണ്ടാം വിലക്കയറ്റത്തിന് കാരണമാകും
ഒന്ന് മുതൽ മൂന്നു ശതമാനം വരെയാണ് വില ഉയരുക
Mahindra & Mahindra, Eicher Motors, Ashok Leyland എന്നിവ ഏപ്രിൽ-മെയ് മാസങ്ങളിൽ വില കൂട്ടിയേക്കാം
Eicher Motors വാണിജ്യ വാഹനങ്ങൾക്കും റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകൾക്കും വില കൂട്ടും
ട്രക്ക് മാർക്കറ്റ് കഴിഞ്ഞ രണ്ടുവർഷമായി മാന്ദ്യത്തിലാണ്
Ashok Leyland വാഹനങ്ങൾക്ക് കഴിഞ്ഞ ഒക്ടോബറിലും ജനുവരിയിലും വില കൂട്ടിയിരുന്നു
Mahindra SUV കൾക്കും വാണിജ്യ വാഹനങ്ങൾക്കും കൂടുതൽ വില നൽകേണ്ടി വരും
സ്റ്റീൽ മില്ലുകൾ ടണ്ണിന് 7,250 രൂപ വർദ്ധിപ്പിക്കണമെന്ന് ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു
ആഭ്യന്തര സ്റ്റീൽ നിർമ്മാതാക്കൾ കഴിഞ്ഞവർഷം Q3 യിൽ രണ്ടുതവണ വില വർദ്ധിപ്പിച്ചിരുന്നു