മരം കൊണ്ട് നിർമ്മിച്ച കൂടുതൽ വസ്ത്രങ്ങൾക്കായി ഫാഷൻ ലോകം തയ്യാറെടുക്കുന്നു. ഗ്രീൻ വുഡ്-ഫൈബറിൽ നിർമിച്ച T-ഷർട്ടുകൾ 2022 ന് ശേഷം വിപണിയിലെത്തുക. ഫിൻലണ്ട് സ്റ്റാർട്ടപ്പ് Spinnova, വുഡ് പൾപ്പ് മേക്കർ Suzano SA എന്നിവയാണ് നിർമാണം. ലോകത്തിലെ ഏറ്റവും വലിയ വുഡ് പൾപ്പ് നിർമ്മാതാക്കളാണ് Suzano SA. 2017 മുതൽ സ്പിന്നോവയുടെ ഓഹരിയുടമ കൂടിയാണ് Suzano. 61.1 ദശലക്ഷം ഡോളർ മുടക്കുളള സംരംഭം 50-50 ജോയിന്റ് വെഞ്ച്വറായിരിക്കും. വുഡ് പൾപ്പിന്റെ നാനോപാർട്ടിക്കിളുകളിൽ നിന്നാണ് വുഡ് ഫൈബർ നിർമിക്കുന്നത്. വുഡ് പൾപ്പ് കെമിക്കൽ ചോർക്കാത്ത പ്രോസസിംഗിലൂടെയാണ് നാരുകളാക്കുന്നത്. ഗോതമ്പ് വൈക്കോൽ പോലെ അഗ്രികൾച്ചർ വേസ്റ്റിൽ നിന്നും ഫൈബർ പ്രൊഡക്ഷനുമുണ്ട്. സ്വീഡിഷ് ഫാഷൻ ബ്രാൻഡ് Hennes & Mauritz ഗ്രീൻ ഫൈബർ വികസനത്തിൽ പങ്കാളിയാകും. H&M ബ്രാൻഡുകളിലൂടെ സുസ്ഥിര വസ്തുക്കളുടെ ഉപയോഗം കൂടുതൽ പരീക്ഷിക്കും. 70 ലധികം രാജ്യങ്ങളിലായി അയ്യായിരത്തിലധികം സ്റ്റോറുകളാണ് H&M നുളളത്.
