ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും നിയന്ത്രണം കേന്ദ്രസർക്കാരിന്
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഐ&ബി മന്ത്രാലയത്തിന്റെ അറിയിപ്പ്
ചട്ടവിരുദ്ധമായി നീങ്ങിയ മണിപ്പൂർ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കി
ഫെബ്രുവരി 25 നായിരുന്നു സർക്കാർ ഐടി എത്തിക്സ് കോഡ് അവതരിപ്പിച്ചത്
എത്തിക്സ്, പരാതി പരിഹാരം, വിവരം വെളിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു മാർഗ്ഗനിർദേശങ്ങൾ
ഇവ ബാധകമാകുക ഡിജിറ്റൽ വാർത്ത/കറന്റ് അഫയേഴ്‌സ് പ്രസാധകർക്കും ഓടിടി പ്ലാറ്റുഫോമുകൾക്കുമാണ്
എന്നാൽ ഈ അധികാരങ്ങൾ സംസ്ഥാന സർക്കാർ/ ജില്ലാ മജിസ്‌ട്രേറ്റ്/ പോലീസ് കമ്മീഷണർ എന്നിവർക്ക് നൽകിയിട്ടില്ലെന്ന് കേന്ദ്രം
പുതിയ മാധ്യമ നിയമപ്രകാരം ഇംഫാൽ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് മണിപ്പൂരി ടോക്ക് ഷോ ഖനാസി നീനാസിക്ക് നോട്ടീസ് നൽകിയിരുന്നു
തൊട്ടുപിന്നാലെ കേന്ദ്രം മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു തുടർന്ന് നോട്ടീസ് പിൻവലിക്കപ്പെട്ടു