രാജ്യത്ത് EV ഫാക്ടറിക്കായി 2 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി Ola
Ola Electric തമിഴ്നാട്ടിൽ EV ഫാക്ടറിക്കായി ആദ്യഘട്ടം 2400 കോടി രൂപയാണ് നിക്ഷേപിക്കുക
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 500 ഏക്കറിൽ നാല് ഘട്ടങ്ങളിലായി ഫാക്ടറി നിർമ്മിക്കും
ഫാക്ടറിയിൽ പ്രതിവർഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കാൻ കഴിയും
പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 2 ദശലക്ഷം സ്കൂട്ടറുകൾ വിപണിയിലെത്തും
ഓരോ രണ്ട് സെക്കൻഡിലും ഒരു സ്കൂട്ടർ പുറത്തിറക്കാനായി 10 പ്രൊഡക്ഷൻ ലൈനുകളുണ്ടാകും
Etergo AppScooter ന്റെ മാതൃകയിലുളള Ola ഇലക്ട്രിക് സ്കൂട്ടറിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്
EV ലക്ഷ്യങ്ങൾക്കായി കഴിഞ്ഞ വർഷം Ola ഡച്ച് കമ്പനിയായ Etergo ഏറ്റെടുത്തിരുന്നു
ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പെസിഫിക്കേഷൻ കമ്പനി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല
6.2 ബില്യൺ ഡോളറാണ് 2011ൽ ബംഗലുരുവിൽ ആരംഭിച്ച Ola Mobility യുടെ മൂല്യം
Softbank Group, Tiger Global, Hyundai Motors, Kia Motors എന്നിവക്ക് Olaയിൽ നിക്ഷേപമുണ്ട്
ഭാവിയിൽ ഇലക്ട്രിക് കാറുകളും നിർമിക്കാനാണ് Olaയുടെ പദ്ധതി
Olaയുടെ ഇലക്ട്രിക് പദ്ധതിക്ക് ഇതിനകം 100 പേറ്റന്റുകൾ ലഭിച്ചിട്ടുണ്ട്